പക്ഷേ, പിള്ളയിപ്പോ പെട്ടിരിക്കുകയാണ്.. ആശാൻ മരിച്ചതോടെ പിള്ളയുടെ സ്വാധീനം നഷ്ടപ്പെട്ടു… രവി മരിച്ച് നാല് ദിവസത്തിനുള്ളിൽ അഞ്ച് തവണ പിള്ളക്ക് നാട്ടുകാരുടെ വക സ്വീകരണം കിട്ടി.. ഇനിയൊരു സ്വീകരണം ഏറ്റുവാങ്ങാനുള്ള ആരോഗ്യമില്ലാത്തത് കൊണ്ട് ആ ചെറിയ വീട്ടിൽ പിള്ള പുറത്തിറങ്ങാതെ കഴിയുകയാണ്..
പരമുപിള്ളക്ക് ഭാര്യയും മക്കളുമൊന്നുമില്ല.. ഒറ്റക്കാണ് താമസം..
രവിയുടെ മരണം അയാളെ ശരിക്കും തളർത്തി.. താനിനി എന്ത് ചെയ്യണമെന്നറിയാതെ വ്യാകുലപ്പെട്ട് നടക്കുകയാണ് പിള്ള.. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും അയാൾക്ക് ഭയമാണ്.. നാട്ടുകാരുടെ വക സ്വീകരണം ഇനിയുമുണ്ടാകുമെന്ന് പിള്ളക്കറിയാം.. അയാളുടെ ഉപദ്രവമേൽക്കാത്തവർ നാട്ടിൽ കുറവാണ്..
രാവിലെ എണീറ്റ് ഒരു കട്ടൻ കാപ്പി ഉണ്ടാക്കിക്കുടിച്ച് ഇരുളടഞ്ഞ തന്റെ ഭാവിയിലേക്ക് നോക്കി അന്തംവിട്ടിരിക്കുകയാണ് പിള്ള.. മൊബൈലടിക്കുന്നത് കേട്ട് അയാൾ അതിലേക്ക് തുറിച്ച് നോക്കി.. പരിചയമില്ലാത്ത നമ്പരാണ്.. ശുഭകരമായ വാർത്തയൊന്നുമായിരിക്കില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു.. തല്ലാനാണോ, കൊല്ലാനാണോ എന്നതിലേ സംശയമുള്ളൂ..ബാക്കിയുള്ള തന്റെ ജീവിതം ഇങ്ങിനെ പേടിച്ച് തീർക്കേണ്ടിവരുമല്ലോന്നോർത്ത് പിള്ളക്ക് കരച്ചിൽ വന്നു.. ഏതായാലും പിള്ള ഫോണെടുത്തു..
“ഹ… ഹ… ഹലോ…”..
വിറച്ചിട്ട് പിള്ളക്ക് വാക്കുകൾ കിട്ടുന്നില്ല..
“ഹലോ… പിള്ളച്ചേട്ടനല്ലേ… ?”.