“വെള്ളയപ്പം… പിന്നെ കള്ളപ്പം… നെയ്യപ്പം… കിട്ടിയാൽ എല്ലാം കഴിക്കും…” അവർ പാത്രം അടുക്കളയിലെ മേശപ്പുറത്ത് വച്ച്.
“ഉം… തൽക്കാലം ഇത് കഴിക്ക്… ഞാൻ കാപ്പി ഉണ്ടാക്കാം….”
“വേണ്ട… എനിക്ക് വെള്ളം മതി… ചേച്ചി ഇവിടെ ഇരിക്ക്… നമുക്ക് ഇരുന്ന് സംസാരിക്കാം…” രവി അട കഴിക്കാൻ തുടങ്ങി. അവർ ഒരു ഗ്ലാസ്സ് ചുക്കുവെള്ളം രവിക്ക് മുന്നിൽ വച്ചു. അടയുടെ രുചിയും പിന്നെ വിശപ്പും പാത്രം വേഗത്തിൽ കാലിയാക്കാൻ സഹായിച്ചു. വീണ്ടും എടുക്കാൻ പോയപ്പോൾ, കൈയ്യിൽ പിടിച്ച് ഇനി വേണ്ടാ എന്ന് പറഞ്ഞ് രവി തടഞ്ഞു.
“അതെന്താ രവിക്ക് അട ഇഷ്ടായില്ലേ….”
“ഇത്രയും സ്വാദുള്ള അട അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല… എന്താ ഒരു കൈപ്പുണ്യം… നമിച്ചു….” രവി കൈ കൂപ്പി കാണിച്ചു.
“രവിക്കറിയോ… എനിക്കിവിടെ അതിഥികളായി ആരുംതന്നെ വരാറില്ല. ഇടയ്ക്ക് എസ്ഐ ഏമാൻ വരും… അവനാണ് എനിക്കൊരു ആശ്വാസം…” അവരുടെ വാക്കുകളിൽ നിരാശ.
രവി കൈയ്യും വായും കഴുകി തിരികെ വന്നു.
“ഈ എസ്ഐ ആരാന്ന പറഞ്ഞത്..? രവി സ്വന്തം കോന്തലകൊണ്ട് ചിറി തുടച്ചു.
“എൻ്റെ ഭർത്താവിൻ്റെ ഇളയ അനുജൻ…”
“അപ്പോ ഭർത്താവ്…”
“ഒരു മകളെ എനിക്ക് തന്നിട്ട്, എന്നേക്കാൾ കളിമിടുക്കുള്ള ഒരുത്തിയുടെ കൂടെ എൻ്റെ നല്ലപ്രായത്തിൽ പോയി.. ചെക്കാ… ” വളരെ കൂൾ ആയി അവർ പറഞ്ഞു..
“അപ്പോ മകൾ…”
“അവൾ കുടുംബമായി ബോംബെയിൽ…” അവർ ചിരിച്ചു. അവരുടെ ചിരിക്ക് വല്ലാത്ത വശ്യതയുണ്ടായിരുന്നു.