രാവിലെ ഗോഹുൽ എഴുനേറ്റ് അടുക്കളയിലേക്ക് ചെന്നു ബെഡ് ടീയുമായി അമ്മ മുറിയിലേക്ക് പോകുകയാണ്. ഗോഹുലിനെ കണ്ടപ്പോൾ കണ്ട ഭാവം നടിക്കാതെ നിരുപമ മുറിയിലേക്ക് ചെന്ന് വാതിൽ അടച്ചു. രാവിലെ തന്നെ ഷിജു കണിയായി കണ്ടത് കുളിച്ച് ഈറൻ മുടിയിൽ തോർത്ത് കെട്ടിവച്ച് സാരിയുടുത്ത് മുന്നിൽ നിൽക്കുന്ന നിരുപമയെയാണ്. അവൾ അടുത്ത് വന്നപ്പോൾ തന്നെ നല്ല വാസന അനുഭവപ്പെട്ടു.
” Good Morning ” നിരുപമയുടെ കൈയ്യിൽ നിന്ന് ചായപാത്രം വാങ്ങിക്കൊണ്ട് പറഞ്ഞു.
” Morning ” നിരുപമ മറുപടി നൽകി തിരികെ ചെല്ലാൻ ഒരുങ്ങി.
” മാളു എന്ത്യേ..? ”
” പോകാൻ റെഡിയാവുന്നു. ”
” ചായ കുടിച്ചോ..? ”
” Ahm ”
” നീയോ? ”
” ഞാനും കുടിച്ചു.. ”
” എന്തെ എന്നെ വിളിക്കാഞ്ഞേ..? ”
” നീ നല്ല ഉറക്കത്തിലാ.. ശല്യം ചെയ്യേണ്ടന്ന് കരുതി.. ”
” നമുക്ക് ഒരുമിച്ച് കഴിക്കാരുന്നു. ”
” സമയില്ല 8 മണി കഴിഞ്ഞു. ”
” ശെരിയാ.. ഇന്ന് ക്ലാസ്സിൽ കേറണം. ” ഷിജു ചായ കുടിച്ചുകൊണ്ട് ബെഡിൽ നിന്ന് എഴുനേറ്റു.
” എന്നാ വേഗം breakfast കഴിച്ച് ചെല്ലാൻ നോക്ക്.. ”
” ഇവിടുന്ന് Breakfast കഴിച്ച് വീട്ടിൽ ചെന്ന് യൂണിഫോമിട്ട്, തിരിച്ച് ക്ലാസ്സിൽ കേറുമ്പോ ലേറ്റ് ആവും.. ”
” എങ്കി നീ വീട്ടിൽ ചെന്ന് കഴിച്ചിട്ട് വാ.. ”
” എന്നാലും ലേറ്റ് ആവും. എന്റെ മനസ്സിൽ വേറൊരു ഐഡിയ ഉണ്ട്.. ”
” എന്ത്? ”
” നിന്റെ മോന്റെ യൂണിഫോം എനിക്ക് താ.. ഒരുദിവസം അഡ്ജസ്റ്റ് ചെയ്യാൻ. “