“ഇനി നമ്മൾ തമ്മിൽ കാണുമോ വാഹിദ്.”?
അവൻ അവളെ അടർത്തി മാറ്റി തിരിഞ്ഞു നിന്നു.
“ഞാനിപ്പോ എന്തുമാത്രം വിഷയങ്ങളിലൂടെ കടന്ന് പോകുന്നു എന്നറിയില്ലേ. തിരക്കൊക്കെ കഴിഞ്ഞു തന്നെ ഒരിക്കൽ അങ്ങോട്ട് വിരുന്നിനു വിളിക്കാം.” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾ വിഷാദം കലർന്ന ചെറിയ ചിരിയോടെ തലയിളക്കി. ആ ചിരിയിലെ ഒളിഞ്ഞു കിടക്കുന്ന വേദനകണ്ടപ്പോൾ അവന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. അവന് സംശയം തോന്നി അവളെ നോക്കി.
“നിനക്ക് ആരെങ്കിലും നിന്നെ അപായപ്പെടുത്തും എന്ന് നിനക്ക് സംശയം ഉണ്ടോ.ഇനിയിവിടെ തനിച്ച് നിൽക്കണ്ട. വേഗം ഇറങ്ങിക്കോ.. വേഗം.” അവൻ ഗൗരവത്തിലായി.
“ഹേയ് എനിക്കെന്ത് അപകടം പറ്റാൻ. താനൊന്ന് പോയെ, അവന്റെ ഒരു കേയറിങ്.” അവൾ അവനെ കളിയാക്കുന്ന പോലെ ചിരിച്ചു. പക്ഷെ അവളുടെ ആ ചോദ്യത്തിൽ അവനൊരു അപകടം മണത്തു. അവൾക്ക് സ്വന്തം നിലനിൽപ്പ് അപകടത്തിൽ ആവുമെന്നൊരു ഉൽക്കാഴ്ച വന്നിട്ടുണ്ട്.
“പറ്റില്ല. നിന്ന് കിന്നാരിക്കാതെ ഇറങ്ങാനാ പറഞ്ഞത്.” അവന്റെ ശബ്ദം ഉയർന്നു. സടകുടഞഴുന്നേറ്റ സിംഹത്തെ പോലെ തോന്നി അവൾക്ക്. കർത്താവേ ഇത്രയും നേരം കണ്ടോണ്ടിരുന്ന മലങ്കാറ്റ് പോലെ കുളിരുള്ള ആളാണോ ഇത്. റബ്ബർമരം പോലെ മരവിച്ചിരിക്കുന്നു ലൂസിഫർ.. അവളുടെ ഉണ്ടാക്കണ്ണുകൾ വിടർന്ന് അവനെ തുറിച്ചു നോക്കി. അവൾ അനങ്ങുന്നില്ലെന്ന് കണ്ട വാഹിദ് അവൾക്ക് നേരെ കണ്ണുരുട്ടി. എലിസബത് ഓടിപ്പോയി ബെഡ്‌റൂമിൽ നിന്ന് കാറിന്റെയും വീടിന്റെയും കീ എടുത്തു കൊണ്ട് വന്നു പുറത്തേക്ക് ചാടി. വാതിൽ അടച്ചു ലോക്ക് ചെയ്തു പോയി വണ്ടിയിൽ കേറി ഇരുന്നു മുഖം കറുപ്പിച്ചിരുന്നു. വാഹിദ് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചിട്ട് ബുള്ളറ്റിൽ കയറി start ചെയ്തു ഓടിച്ചു പോയി. പിന്നാലെ ചുണ്ടിൽ മനോഹരമായ പുഞ്ചിരിയുമായി എലിസബത്തും.