“എന്തൊക്കെയാ പറയുന്നേ. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. പേടിയാവുന്നു.” അവൾ അവന്റെ മുതുകിലൂടെ അവനെ നോക്കികൊണ്ട് പറഞ്ഞു.
“എടാ മോനെ ഒന്ന് തെളിച്ചു പറയെടാ. എന്തൊക്കെയാ നീ ഈ പറയുന്നേ.” രാജനും അക്ഷമനായി.
“രാജേട്ടാ. നമ്മുടെ കമ്പനിയിൽ നിന്ന് കഴിഞ്ഞ ആറുമാസമായി പോയിക്കൊണ്ടിരിക്കുന്ന ഇന്റർനാഷണൽ കൺസൈൻമെന്റുകളിൽ പുറത്തു നിന്നുള്ള പാക്കേജസ് കൂടി കടന്നു പോകുന്നുണ്ട്. അത് എന്താണെന്ന് കിഷോറിനും മനസ്സിലായിട്ടില്ല. പോർട്ടിലെ കസ്റ്റംസ് ക്ലിയറൻസ് കിട്ടി വേറെ എന്തോ ഐറ്റംസ് നമ്മുടെ പേരിലൂടെ ആഫ്രിക്കയിലേക്ക് പോകുന്നുണ്ട്.” അവൻ അക്ഷോഭ്യനായി ഗൗരവത്തിൽ പറഞ്ഞു.
രണ്ടുപേരും ഞെട്ടിഇരിക്കുമ്പോൾ അവൻ തുടർന്നു. Export ചെയ്യാൻ load ചെയ്ത വാഹനത്തിലേക്ക് വേറെ ഏതോ വഴി സാധങ്ങൾ എത്തുന്നുണ്ട്. തേയില ഫാക്ടറി വഴി ആ products അവരുടെ താവളത്തിലേക്ക് മൂവ് ആവുകയും അവിടെ നിന്ന് processing സെക്ഷനിലേക്ക് കൊണ്ട് പോയി ഏതോ രീതിയിൽ എക്സ്പോർട്ടിങ് കാർഗോയിൽ include ചെയ്യുകയും ചെയ്യുന്നുണ്ട്.
എനിക്ക് ഉറപ്പാണ്, its grugs. Real kerala special കഞ്ചാവ് തന്നെയായിരിക്കും. അതല്ലാതെ ഈ കാട്ടു പ്രദേശത്ത് നിന്ന് load പോകുന്ന വേറെ ഒരു സാധനവും നിലവിൽ ഇല്ല.” അവൻ തീർത്തു പറഞ്ഞു. അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവർക്കിടയിൽ ഒരു മൗനം നിറഞ്ഞു നിന്നു. ശാരിക അവന്റെ കൈയിൽ മുറുകെ ഞെരിക്കുന്നത് വാഹിദ് അറിഞ്ഞു.
“ഇക്കാ നമുക്ക് ഇതൊക്കെ നിർത്താം ന്ന് ഞാൻ പറയുന്നതല്ലേ. ഒന്നും വേണ്ട ന്നെ. എനിക്ക് വല്ലാതെ പേടിയാവുന്നു.” അവളുടെ തൊണ്ടയിടാറി. കണ്ണിൽ ഭീതിയും ദുഖവും വ്യക്തമായി അവൾ ചകിതയായി അവനെ ദയനീയമായി നോക്കി. രാജൻ അമ്പരപ്പോടെ അവനെയും അവളെയും മാറിമാറി നോക്കി.