മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

Posted by

 

“ഇക്കാ.. നമുക്ക് ഓഫീസിൽ വരണ്ട ഇക്ക. എനിക്ക് ഇക്കയോടൊപ്പം ഇരിക്കണം. ഇവിടിപ്പോ ഒരു രസവും ഇല്ലിക്കാ. ന്ത്‌ രസാ നമ്മൾ മാത്രമായി ഒരു ടെൻഷനും തിരക്കും ഇല്ലാതെ സംസാരിച്ചിരിക്കാൻ. ഇതിപ്പോ ആകെ ബോറടിക്കുവാ.”

 

അവൾ മുഖം വീർപ്പിച്ചു. അവൻ അവളുടെ കസേര കുറച്ച് കൂടി വലിച്ചു തന്നോട് ചേർത്തു നിർത്തി ശാരികയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. അവൾ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കവിളിൽ പല്ല് പതിയാതെ കടിച്ചു.

 

“ഇക്കാ. എനിക്ക് പ്രസവിക്കാൻ കൊതിയാവുന്നു. എന്തൊക്കെയോ ചിന്തിച്ചു കൂട്ടുവാ ന്നെ. വട്ടായിതുടങ്ങിയിട്ടുണ്ട് ട്ടാ.” അവൾ അവനിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു. അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചിട്ട് വാഹിദ് രാജനെ ഫോണിൽ വിളിച്ചു ഒന്ന് വരാൻ പറ്റുമോ ന്ന് ചോദിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ രാജൻ കയറി വന്നു. ശാരികയുടെ ഇരിപ്പ് കണ്ടിട്ട് അകത്തേക്ക് കയറാണോ വേണ്ടയോ എന്ന് ഒന്ന് ശങ്കിച്ചു.

 

“കേറിവാ രാജേട്ടാ. അവൾക്ക് തലവേദനയാവുന്നത്രെ.” വാഹിദ് അയാളെ അകത്തേക്ക് വിളിച്ചു. അയാൾ അവന്റെ ഓഫീസിലേക്ക് കയറി ഡോർ അടഞ്ഞു.

“എന്താ മോനെ വിഷയം. ന്തോ സീരിയസ് വിഷയം ആണല്ലോ.” അയാൾ ഒരു കസേര നീക്കി അവന്റെ അടുത്തു വന്നിരുന്നു.

“ഇത് നോക്കിയേ. എനിക്ക് പോർട്ടിൽ നിന്ന് വന്ന ഡീറ്റെയിൽസ് ആണ്.” അവൻ അവന്റെ മെയിലിൽ കുറച്ച് pdf ഫയലുകൾ തുറന്ന് അവരെ കാണിച്ചു. അതുവരെ ഉണ്ടായിരുന്ന ഭാവം മാറി അവളും ഗൗരവത്തിൽ അതിലേക്ക് നോക്കി.

“ന്താ ഇത്.” രാജൻ തിരക്കി.

“ഞാൻ ശാരിയുടെ കൂടെ അന്ന് ഫാക്റട്ടറിയിൽ പോയ ദിവസം നമ്മുടെ എക്സ്പോർട്ടിങ് ഗോഡൗൺലേക്ക് മൂവ് ചെയ്യുന്ന ബോക്സുകൾ ചുമ്മാ ഒന്ന് ശ്രദ്ധിച്ചിരുന്നു. അതിൽ പിക്കപ്പിൽ കേറ്റിയ കാർട്ടണുകൾക്കിടയിൽ ഉള്ളിലായി ഒരു കാർട്ടണിന്റെ കോർണറിൽ ചെറിയൊരു റെഡ്കളർ മാർക്ക്‌ ഇട്ടത് പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *