“ജോലി കിട്ടിയിട്ട് മതി വിവാഹം എന്ന് ഞാൻ പറഞ്ഞതല്ലേ തനിക്കായിരുന്നല്ലോ തിരക്ക് കൂടുതൽ എന്നൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ ”
ഇപ്പോൾ കുറച്ച് സാമ്പത്തിക പ്രേശ്നങ്ങൾ കൂടി ആയതോടെ ഞാൻ ജോലിക്ക് പോയെ മതിയാകു എന്നൊരു സ്റ്റാൻഡ് എടുത്തു…. എനിക്ക് ജോലിക്ക് പോകുന്നതാണ് ഇഷ്ട്ടം പക്ഷെ ചെല്ലുമ്പോൾ ആരും ജോലി എടുത്ത് കയ്യിൽ തരില്ലല്ലോ.. പത്തു പതിനെട്ടു ഇന്റർവ്യൂ ഇതിനകം കഴിഞ്ഞു
ഓരോ ഇന്റർവ്യൂ കഴിഞ്ഞ് ജോലി കിട്ടാതെ വരുമ്പോൾ അതെന്റെ തെറ്റായി ആണ് മനസും അവന്റെ അമ്മയും കാണുന്നത്
ഇക്കഴിഞ്ഞ എല്ലാ ഇൻറർവ്യൂകളിലും നന്നായി പെർഫോം ചെയ്യാൻ സാധിക്കാത്തതോ സെലക്ട്ആകാത്തതോ അല്ല എനിക്ക് ജോലി കിട്ടാത്തതിന്റെ കാരണം ഇൻറർവ്യൂ ടീമിൽ ഉള്ള ഏതെങ്കിലും ഒരുത്തന്റെ ഒരു ചോദ്യം അതാണ് എന്നെ ജോലിയിൽ നിന്ന് തടഞ്ഞുനിർത്തിയത്
“ഒരുപക്ഷെ മിക്ക പെൺകുട്ടികളും സ്ത്രീകളും സ്ഥിരം കേൾക്കുന്ന കാര്യം ”
” ധ്വനി മാരീഡ് ആണല്ലേ, താൻ വിചാരിച്ചാൽ ഈ ജോലി തനിക് തന്നെ കിട്ടും… ഞാനെന്താ ഉദ്ദേശിച്ചതെന്ന് തനിക് മനസ്സിലായി കാണുമല്ലോ… സൗന്ദര്യം പോലെ ബുദ്ധിയും ഉണ്ടെന്ന് ഇന്റർവ്യൂയിൽ തെളിയിച്ചതല്ലേ ”
പിന്നെ ഞാൻ വേറൊന്നും നോക്കില്ല ഒരു സോറിയും പറഞ് ഇറങ്ങി പോരും… പിന്നീടാങ്ങോട്ട് ഈ ഒരു ചോദ്യം പ്രതീക്ഷിച്ചു തന്നെയാണ് ഓരോ ഇന്റർവ്യൂനും പോകുന്നത്… ഇന്റർവ്യൂ പാനലിനെ കാണുമ്പോളെ അറിയാം ചോദ്യം ഉണ്ടാകുമെന്ന്… പക്ഷെ എന്നെ ഏറ്റവും അലട്ടുന്ന കാര്യം മാനസ് ആയിരുന്നു… അയാൾ ഒന്ന് മനസിലാക്കിയിരുന്നെങ്കിലെന്നു