രേഷ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ബി ടെക് പഠിച്ചത് എവിടെയാ…” ഐശ്വര്യ അവളുടെ ബാഗിൽ നിന്നും ഒരു ബുക്ക് പുറത്തേക്കെടുത്തുകൊണ്ട് ചോദിച്ചു.
“ഇവിടെ തന്നെയാണ് പഠിച്ചത്…”
“ഓഹോ…കോളേജ് വിട്ടുപോകാൻ മനസില്ലല്ലേ” ഐശ്വര്യ കളിയാക്കികൊണ്ട് ചോദിച്ചു.
“ഏയ് അതല്ല ചേച്ചി…ഫ്രണ്ട്സ് ഇവിടെ തന്നെ ചേർന്നു…അതാ….”
“ആഹാ….പഴയ ക്ലാസ്സ്‌മേറ്റ്സ് ഉണ്ടോ ഇവിടെ….”
“ആഹ്…ഉണ്ട്….വിവേക്…അവൻ പവർ ഇലക്ട്രോണിക്സ് ആണ്…പിന്നെ ഈ പോത്തും…”
അതും പറഞ്ഞു അവൾ ഐശ്വര്യയുടെ ബെഞ്ചിൽ അടുത്ത് ഇരുന്നുറങ്ങുന്ന ഒരുത്തന്നെ തട്ടി എഴുന്നേൽപ്പിച്ചു. അപ്പോഴാണ് തന്റെ അടുത്ത് ഒരു ആൾ ഇരിക്കുന്നത് തന്നെ ഐശ്വര്യ ശ്രദ്ധിച്ചത്. യൂണിഫോം ഇട്ട ആ പയ്യൻ രാവിലെ തന്നെ ഉറക്കമാണ്. എന്നാൽ രേഷ്മ പറഞ്ഞു കഴിഞ്ഞതും അവൻ കിടന്നുകൊണ്ട് തന്നെ മറുപടി കൊടുത്തു.
“പോത്ത് നിന്റെ തന്ത രാജീവ്….”
അവൻ പയ്യെ തല ചെരിച്ചു ഐശ്വര്യയെ നോക്കി. കണ്ണെടുക്കാതെ തന്നെ കുറച്ചു നേരം അവളെ തന്നെ നോക്കികൊണ്ട് കിടന്നു. തിരികെ ഐശ്വര്യ ഒരു പുഞ്ചിരി കൊടുത്തു.
അല്ലേലും ആരായാലും നോക്കിപോകും ഇതുപോലെ വെണ്ണയിൽ കടഞ്ഞെടുത്ത പോലെയുള്ള പെണ്ണിനെ. പോരാത്തതിന് താലിയും സിന്ദൂരവും അവളുടെ ഭംഗി കൂട്ടി.
“ഹായ് എന്റെ പേര് മാനുവൽ….മനു….” അവൻ അതും പറഞ്ഞു ഐശ്വര്യയുടെ നേരെ കൈ നീട്ടി. അവൾ അവനെ ഒന്ന് നോക്കി ചിരിച്ചതിനു ശേഷം പയ്യെ മടിച്ചു കൈ കൊടുത്തു. കൂട്ടുകാരന്റെ പെട്ടെന്നുള്ള അടുപ്പം കാണിക്കൽ എന്തിനാണെന്ന് മനസിലായപോലെ രേഷ്മ പയ്യെ ചിരിച്ചുകൊണ്ട് തലയാട്ടി.