MTech [Richie Rich]

Posted by

പ്രിൻസിപ്പാൽ അത് പറഞ്ഞതും അപ്പോൾ തന്നെ മുറിയിലേക് ആലിസ് മിസ്സ്‌ കടന്നു വന്നു. ഒരു നാല്പത്തിയഞ്ചു വയസ്സുകാരി.

‘ഐശ്വര്യ….ഇതാണ് ആലിസ് മിസ്സ്‌. നിങ്ങളുടെ ഡിപ്പാർട്മെന്റ് ഹെടും അതുപോലെ തന്നെ ഹോസ്റ്റൽ വാർഡ്നും ടീച്ചർ ആണ്. ടീച്ചേർന്റെ കൂടെ പൊക്കോള്ളു…’

ആലിസ് ടീച്ചർ ചിരിച്ചു കാണിച്ചതും അവൾ തിരികെ ചിരിച്ചു എഴുന്നേറ്റു ഒപ്പം നടക്കാൻ തുടങ്ങി. പിന്നാലെ സത്യനും. നടക്കുന്ന വഴി ടീച്ചർ ലൈബ്രറിയും കോളേജ് സ്റ്റേജുമൊക്കെ കാണിച്ചുകൊടുത്തു. കോളേജിൽ യൂണിഫോം ആണ്. വെള്ളയും നീലയും വരയുള്ള ഷർട്ട്‌ അതിനു മേലെ കടും നീല കോട്ട്…

പാന്റ്സിനും അതെ നിറം. നടക്കുന്ന വഴി ഓരോ ചെക്കന്മാർ ഒകെ അവളെ നോക്കുന്നുണ്ട്. കാണാൻ ഇത്രെയും നല്ല പെണ്ണ് ആയതുകൊണ്ടാണോ അല്ലേൽ പഠിക്കാൻ വരുന്ന കല്യാണം കഴിഞ്ഞ ചേച്ചി ആയതുകൊണ്ടാണോന്ന് അറിയില്ല.

ഹോസ്റ്റലിലേക്ക് പോകുന്ന വഴി കോളേജ് മുഴുവൻ ആലിസ് ടീച്ചർ അവൾക്കു കാണിച്ചു കൊടുത്തു. കല്യാണം കഴിഞ്ഞു പഠിക്കാൻ വരുന്നതുകൊണ്ടാവാം ആലിസിനും അവളോട് പ്രിത്യേക അടുപ്പം തോന്നി.

ആലിസിനോടൊപ്പം ഐശ്വര്യയും സത്യനും ഹോസ്റ്റലിൽ എത്തി. കോളേജിനെക്കാൾ പഴക്കം തോന്നുന്ന ഹോസ്റ്റൽ. പെയിന്റ് ഒക്കെ പോയിട്ടുണ്ട്, എന്നാലും വൃത്തിയായാണ് സൂക്ഷിച്ചിരിക്കുന്നത്. ഐശ്വര്യയുടേം സത്യന്റേം നോട്ടം കണ്ടതും ആലിസിനു കാര്യം പിടികിട്ടി.

“കോളേജ് ഒന്നുടെ പുതുക്കി പണിതായിരുന്നു. അടുത്ത് തന്നെ ഈ ഹോസ്റ്റലും പൊളിച്ചു പണിയും. കയറി വാ…”

അതും പറഞ്ഞു ആലിസ് ടീച്ചർ അവളെയും സത്യനെയും ഒരു സെറ്റയിൽ ഇരുത്തി ഫോം ഫിൽ ചെയ്യാൻ ഏല്പിച്ചു. അതിനു ശേഷം ടീച്ചർ ഒരു കീ ആയി വന്നു അത് അവളുടെ കയ്യിൽ ഏല്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *