ഞാനപ്പോൾ അറിയാത്തതു പോലെ നിങ്ങൾ എന്താ ഇവിടെ കണ്ടത് എന്ന ഭാവത്തിൽ നിന്നു.
എന്നോട് ക്ഷമിക്കണം,
ഞാനത് ആരോടും പറഞ്ഞിട്ടൊന്നും ഇല്ല, പക്ഷേ ആ കാഴ്ചകൾ എനിക്ക് വിശ്വസിക്കാൻ കഴിയാത്തതിനാൽ ഞാൻ ഉടൻ മൊബൈലെടുത്ത് ആ രംഗങ്ങൾ റെക്കോർഡ് കൂടി ചെയ്തു.
ഇതു കേട്ടതും ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി, അമ്മയ്ക്ക് ദേഹം തളരുന്നുണ്ടോ എന്നു പോലും എനിക്ക് സംശയം തോന്നി പോയി.
വീണ്ടും ഞങ്ങളെ ആശ്വസിപ്പിക്കാനെന്നോണം മണി പറഞ്ഞു:
അയ്യോ നിങ്ങൾ പേടിക്കുകയൊന്നും വേണ്ടാ, ‘
ഞാനത് ആരേയും കാണിച്ചിട്ടൊന്നുമില്ലാ, സത്യാവസ്ഥ ചോദിച്ചറിഞ്ഞ ശേഷം ഡിലേറ്റ് ചെയ്യാമെന്നു വിചാരിച്ചു.
ഇതു കേട്ടതും അമ്മ പറഞ്ഞു: എന്നാൽ അത് ഇപ്പോൾ തന്നെ ഡിലേറ്റ് ചെയ്തേക്കൂ,
മേഡം സമാധാനപ്പെടൂ ഞാൻ ചെയ്യാം, പക്ഷേ അതിൻ്റെ സത്യാവസ്ഥ അറിഞ്ഞോട്ടേ ,
ഇതു കേട്ടതും അമ്മ എൻ്റെ മുഖത്തേയ്ക്ക് നോക്കി.
അതു ഞാൻ നാളെ പറഞ്ഞാൽ പോരേ ?, നിങ്ങളത് ഇപ്പോ തന്നെ ഡിലേറ്റ് ചെയ്യൂ.
ഇപ്പോ പറയുകയാണങ്കിൽ ഞാൻ ഇപ്പോ തന്നെ ഡിലേറ്റ് ചെയ്തിട്ട് പോകാമായിരുന്നു മേഡം.
അമ്മ വീണ്ടും എൻ്റെ മുഖത്തേയ്ക്ക് നോക്കി.
ഞാൻ ഒന്നും അറിയാത്തതു പോലെ നിന്നതേ ഉള്ളൂ,
മോനൊന്നു പുറത്തു നിൽക്കുമോ ഞാൻ ഈ അങ്കിളിനോടൊന്ന് സംസാരിക്കട്ടെ
എന്ന് അമ്മ
പറഞ്ഞതും ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി,
അകത്ത് എന്താ സംസാരിക്കുന്നത് എന്ന് ശ്രദ്ധിച്ചു എങ്കിലും വ്യക്തമായി ഒന്നും കേൾക്കാൻ കഴിഞ്ഞില്ല,