അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]

Posted by

ദീപ്തി : ഡീ…
അച്ചു : എന്നെയാണോ
അനു : ആ നിന്നെ തന്നെ നീ ഒന്നിങ്ങു വന്നേ
അമ്മു : എന്താ കാര്യം
ദീപ്തി : കാര്യമൊക്കെ അവളോട് പറഞ്ഞോളാം നീ നിൻ്റെ പണി നോക്കി പോയെ
അമ്മു : അങ്ങനെ അവളെ ഒറ്റക്കാക്കി പോകാൻ എനിക്ക് മനസ്സില്ല
അച്ചു : അമ്മു നീ ഒന്ന് മിണ്ടാതെ നിന്നെ അവർ എന്താ പറയുന്നത് എന്ന് നോക്കാലോ
ദീപ്തി : നീയും അർജുനും തമ്മിൽ എന്താ ബന്ധം
അച്ചു : എന്ത് ബന്ധം ഒന്നുമില്ലല്ലോ
അനു : പിന്നെ നിൻ്റെ അനിയനെ എന്തിനാ അർജുൻ ഹോസ്പിറ്റലിൽ കൊണ്ട് പോയത്
ഇന്നലെ എന്തിനാ അവൻ നിങ്ങളുടെ വീട്ടിലേക്ക് വന്നത്
അച്ചു : അത് ആ സമയത്ത് സഹായിക്കാൻ വേറെ ആൾ ഇല്ലായിരുന്നു പിന്നെ ഇന്നലെ സാറ് എൻ്റെ അനിയനെ കാണാൻ ആണ് വന്നത് നിങ്ങൾക്ക് വേണേൽ വിശ്വസിക്കാം
ജോൺ : ദീപ്തി നീ അവരെ പറഞ്ഞു വിട് കുറച്ച് സംസാരിക്കാൻ ഉണ്ട്
ദീപ്തി : ഇപ്പൊ നിങ്ങൾ പൊക്കോ പക്ഷേ രണ്ടിനേം എൻ്റെ കയ്യിൽ കിട്ടും
അമ്മു : അച്ചു വാ പോകാം…
അരുൺ : അല്ല ജോൺ നീ ഇന്നലെ പറഞ്ഞില്ലേ ദേ ആറ് വച്ചിങ് ആൾ എന്ന് അതെന്താ സംഭവം
ജോൺ : ഞാൻ ഒരു കാര്യം പറയാം പക്ഷേ നിങ്ങൾ പെട്ടെന്ന് അങ്ങോട്ട് നോക്കാൻ നിൽക്കരുത്
വരുൺ : ഓക്കെ നീ കാര്യം പറ
ക്രിസ്റ്റീന : എന്താ ഡാ ജോൺ കാര്യം പറ
ജോൺ : ഞാൻ പറയാം നിങ്ങള് എല്ലാവരും ചുറ്റും ഒന്ന് ജസ്റ്റ് ഒന്ന് നോക്കിയേ എന്തെങ്കിലും സംശയാസ്പദമായി കാണുന്നുണ്ടോ എന്ന് നോക്കിയേ
( ജോൺ പറഞ്ഞു കേട്ട് ബാക്കി ഏഴ് പേരും ചുറ്റും നോക്കി സ്റ്റുഡൻ്റ്സ് അല്ലാതെ വേറെ ആരെയും അവർ ശ്രദ്ധിച്ചില്ല )
ജോൺ : നിങ്ങൾക്ക് എന്തെങ്കിലും തെറ്റായി തോന്നിയോ
ശ്രുതി : ഇല്ല എന്തേ ഡാ
ജോൺ : ഓകെ അപ്പോ ഞാൻ തന്നെ പറഞ്ഞു തരാം കര്യങ്ങൾ
ഡീ ദീപ്തി നീയാ കാർ നോക്കിയേ ( the black Mustang 🐎 )
ദീപ്തി: എടാ അത് അർജുൻൻ്റെ ആണ് അവൻ എപ്പോ വന്നു
ജോൺ : നിങ്ങൾ ശരിക്കും ചുറ്റിനും ഒന്ന് നോക്കിയേ
അനു : നീ എങ്ങോട്ട് നോക്കാനാ ഈ പറയുന്നേ
ജോൺ : ശ് ഡീ ഒന്ന് പതുക്കെ പറ
അരുൺ : ഡാ നീ കാര്യം എന്താണെന്ന് തെളിച്ചു പറ
സാന്ദ്ര : നിനക്ക് എന്താ പറ്റിയേ നീ ഓക്കെ അല്ലേ ജോൺ
ജോൺ : അപ്പോ ഞാൻ പറഞ്ഞുവരുന്നത് നിങ്ങൾക്ക് മനസ്സിലായിട്ടില്ല അല്ലേ
ദീപ്തി : ഇല്ല നീ എന്തൊക്കെയാ പറയുന്നേ എന്ന് നിനക്ക് വല്ല പിടിയും ഉണ്ടോ
ജോൺ : ഓക്കോ ഞാൻ തന്നെ പറഞ്ഞു തരാം നിങ്ങൾ ആരും പാനിക്ക് ആവരുത്
ദീപ്തി : ഞങ്ങൾ എന്തിനാ പാനിക്ക് ആകുന്നെ നീ കാര്യം പറ
ജോൺ : അന്ന് ഞാൻ നിങ്ങളോട് പറഞ്ഞത് ഓർമ്മ ഇല്ലെ ദേ ആർ വാച്ചിംങ് ആൾ എന്ന് നിങ്ങൾ ഒന്നുന്നേരെ നോക്കിയേ ആ അർജുൻ്റെ കാർ അല്ലാതെ കുറച്ചു അപ്പുറത്ത് ഒരു Black Fortuner നിൽക്കുന്നത് കണ്ടോ
ക്രിസ്റ്റീന : കണ്ടു അതിനിപ്പോ എന്താ ഡാ
ജോൺ : എന്നാൽ നിങ്ങള് നേരെ ഒപ്പോസിറ്റ് ഒന്ന് നോക്കിക്കേ അവിടെ ഒരു Black Pajero നിൽക്കുന്നതും കണ്ടോ
ശ്രുതി : ആ കണ്ടു അതിന് എന്താടാ
ജോൺ : അന്ന് അശ്വതിയുമായി പ്രശ്നം ഉണ്ടായ ദിവസം ആ അർജുൻ്റെ കാറിൻ്റെ തൊട്ടു പുറകെ തന്നെ ഈ രണ്ടു വണ്ടികളും ഇവിടെ ഉണ്ടായിരുന്നു ഒരു പക്ഷെ നിങ്ങള് അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല
ദീപ്തി : റോഡ് ആവുമ്പോൾ വാഹനങ്ങൾ പോകും വരും അതിൽ ഇത്ര സംസാരിക്കാൻ എന്താ
ജോൺ : ഇന്നലെ നമ്മൾ മാളിൽ പോയില്ലേ അവിടെ പാർക്കിംഗ് ഗ്രൗണ്ടിൽ ഈ രണ്ടു വണ്ടികളും ഉണ്ടായിരുന്നു അത് മാത്രമല്ല അതിൽ ബ്ലാക്ക് ഡ്രസ്സ് ധരിച്ചു കുറച്ച് പേര് ഉണ്ടായിരുന്നു എന്നാൽ ആദ്യം എനിക്ക് ഒന്നും തോന്നിയില്ല എന്നാൽ നമ്മൾ പാർട്ടി ആഘോഷിക്കുമ്പോൾ ഇവർ നമ്മളെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു അതാ ഞാൻ അവിടെ വച്ച് അങ്ങനെ പറഞ്ഞത്
അനു : അതിന് നമുക്ക് അവരെ അറിയില്ലല്ലോ പിന്നെ അവർ എന്തിന് നമ്മളെ വാച്ച് ചെയ്യണം
ദീപ്തി : അതെ അനു പറഞ്ഞ പോലെ നമ്മൾ ഇത് വരെ പുറത്ത് ആരോടും വഴക്കിന് പോയിട്ടില്ല നമ്മുടെ ബാക്ക്ഗ്രൗണ്ട് അറിയുന്ന ആരും ഇങ്ങോട്ടും വന്നിട്ടില്ല പിന്നെ ഇത് ആരാ
ജോൺ : നോ ഐഡിയ എനിക്ക് എന്തോ അവർ നമ്മളെ തന്നെ വാച്ച് ചെയ്യുന്നതായി തോന്നുന്നുണ്ട്
അല്ല ആ അർജുൻ എന്തിനാ നമ്മുടെ കോളേജിൽ വന്നിരിക്കുന്നത്
ദീപ്തി : ആ എനിക്ക് എങ്ങിനെ അറിയാന
സാന്ദ്ര : നിൻ്റെ ക്രഷ് അല്ലേ ഇതൊക്കെ നീ അന്വേഷിക്കേണ്ടെ
ദീപ്തി : ഓ ഇന്ന് രാവിലെ ഒന്ന് ഗുഡ് മോണിംഗ് പറയാൻ വിളിച്ചിരുന്നു ഞാൻ നൈസായിട്ട് അവോയിട് ചെയ്തു
ജോൺ : ദീപ്തി ആ അശ്വതി ഇവിടെ ആരുടെയോ കെയർ ഓഫിൽ അല്ലേ പഠിക്കുന്നത് ആ സ്പോൺസർ ആരാ എന്ന് അറിയാൻ വഴി ഉണ്ടോ
ദീപ്തി : അതൊക്കെ ഞാൻ മുൻപേ അറിയാൻ നോക്കിയതാ പക്ഷേ അതിൻ്റെ സോഴ്സ് ഒന്നും ആരിലേക്കും ലീഡ് ചെയ്യുന്നില്ല
അവളുടെ സ്പോൺസർ എന്തായാലും നമ്മൾക്ക് കൂട്ടിയാൽ കൂടുന്ന ഒന്നല്ല എന്ന് എനിക്ക് ഉറപ്പുണ്ട്
( ക്ലാസ് ടൈം ആയപ്പോൾ എല്ലാവരും ക്ലാസ്സിൽ കയറി ടീച്ചേഴ്സ് വന്നു ക്ലാസ് എടുക്കാനും തുടങ്ങി അങ്ങനെ ലഞ്ച് ബ്രേക്ക് വന്നെത്തി ജോണും കൂട്ടരും ക്യാൻ്റീൻ ലക്ഷ്യമാക്കി നടന്നു കുറേ കുട്ടികൾ വീട്ടിൽ നിന്ന് ഫുഡ് കൊണ്ട് വന്നിരിക്കുന്നരായിരുന്നു…
വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ കാരണം അച്ചു ഫുഡ് കൊണ്ട് വന്നിട്ടില്ല അതുകൊണ്ട് അമ്മുവും കൊണ്ടുവന്നില്ല ഇന്നത്തെ ചിലവ് അമ്മു എടുക്കാം എന്ന് പറഞ്ഞത് കൊണ്ട്
അച്ചുവും അമ്മുവും കാൻ്റീനിലേക്ക് ചെന്നു )
ദീപ്തി : ഹൊ വരുന്നുണ്ട് മാരണം
അനു : എന്താടി
ശ്രുതി : അങ്ങോട്ട് നോക്ക് ദേ വരുന്നു സായമീസ് ഇരട്ടകൾ ഇവരെ എന്താ ഇപ്പോഴും ഇങ്ങനെ ഒപ്പം നടക്കുന്നേ
സാന്ദ്ര : ചെറുപ്പം മുതലേ ഉള്ള കൂട്ട് ആണെന്ന് അല്ലേ പരയുന്നെ അതാവും
ദീപ്തി : ഇവൾക്കിട്ട് ഒരു പണി കൊടുത്തേ പറ്റൂ
അരുൺ : നിങ്ങൾ ഒന്ന് ചുമ്മാ ഇരുന്നെ വെറുതെ വള്ളി പിടിക്കേണ്ട
വരുൺ : ഓ ഒന്ന് പോട പേടി തൊണ്ടാ
ക്രിസ്റ്റീന : വലിയ പഠിപ്പ് കാരി അല്ലേ അവൾക്ക് നല്ലൊരു പണി തന്നെ കൊടുത്തേക്കാം
ജോൺ : വഴിയുണ്ട് അനു നീ ആ ടൊമാറ്റോ സോസ് ഒന്നിങ്ങ് എടുത്തേ
അനു : ഇത് കൊണ്ട് എന്ത് ചെയ്യാനാ
ജോൺ : അതൊക്കെ ഉണ്ട്
അനു : ദാ പിടി
ജോൺ : നിങ്ങൾ നോക്കിക്കോ ഇനി എന്താ നടക്കാൻ പോണേ എന്ന്

Leave a Reply

Your email address will not be published. Required fields are marked *