അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]

Posted by

മോഹൻ : എടാ റാമെ ഇന്നലെ പറഞ്ഞതിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോ
റാം : ഇല്ല ഏട്ടാ നമ്മുടെ ആളുകൾ അന്വേഷിക്കുന്നുണ്ട് എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ അവർ വിവരം അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്
മോഹൻ : നീ ഒരു കാര്യം ചെയ്യ് നമ്മുടെ ബാഗ്ലൂർ ഉള്ള ഷെട്ടിയില്ലെ അങ്ങേരെ വിളിച്ച് കാര്യം പറ നമ്മൾ ഉദ്ദേശിക്കുന്ന പോലെ ആണ് കര്യങ്ങൾ എങ്കിൽ പേടിക്കണം അത് കൊണ്ട് എത്രയും പെട്ടന്ന് ഫുൾ ഡീറ്റെയിൽസ് എടുക്കാൻ പറ ഫുൾ എന്ന് പറഞാൽ പാസ്റ്റ് അടക്കം
റാം : ശരി ഏട്ടാ ഞാൻ ഷെട്ടിയെ ഒന്ന് വിളിച്ച് നോക്കട്ടെ
മോഹൻ : പിന്നെ ഈ കാര്യം പുറത്ത് വിടാതെ നോക്കാൻ പറയണം എല്ലാം വളരെ രഹസ്യമായി തന്നെ വേണം ഓക്കെ
റാം : ആ ഏട്ടാ ഞാൻ ഷെട്ടിയോട് സംസാരിച്ചോളാം
മോഹൻ : കുട്ടികൾ ആരും ഇത് അറിയേണ്ട
പിന്നെ നമ്മുടെ ഭാര്യമാർ പോലും എല്ലാം അറിഞ്ഞതിന് ശേഷം പറഞ്ഞാൽ മതി മനസിലാവുന്നുണ്ടല്ലോ നിനക്ക്
റാം : മനസ്സിലായി ഇരു ചെവി അറിയാത നോക്കിക്കോളാം

( മാളിൽ പാർട്ടി കഴിഞ്ഞ് എല്ലാവരും ജോണിൻ്റെ ഫ്ളാറ്റിൽ ഒത്ത് കൂടി ജോൺ പറഞ്ഞ കര്യങ്ങൾ ചർച്ച ചെയ്യാൻ നിൽക്കുകയായിരുന്നു )
ദീപ്തി : ജോൺ നീ മാളിൽ വച്ച് അങ്ങനെ പറയാൻ എന്താ കാരണം
അനു : നീ ഞങ്ങളെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണോ
ജോൺ : അനു നോക്ക് നമ്മൾ ഫ്രണ്ട്സ് ആയിട്ട് കാലം കുറെ ആയില്ലേ നമ്മുടെ പാരൻ്റ്‌സ് തമ്മിൽ നല്ല ഫ്രണ്ട്‌ലി അല്ലേ അത് പോലെ അല്ലേ നമ്മളും അങ്ങനെ ഉള്ള നിങ്ങളോട് ഞാൻ എന്തിന് നുണ പറയണം
വരുൺ : ജോൺ നീ കാര്യം പറ വെറുതെ ടെൻഷൻ ആക്കാതെ
ശ്രുതി : നിനക്ക് എന്താ പറ്റിയത് നീ അങ്ങനെ വറീഡ് ആവുന്ന ആൾ അല്ലല്ലോ പിന്നെ എന്ത് പറ്റി
ജോൺ : നിങ്ങൾ ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം നമ്മുടെ കോളേജിൽ അഡ്മിഷൻ കിട്ടാൻ നല്ല മാർക്ക് മാത്രം പോര നല്ല കനത്തിൽ കാശ് കൂടി കൊടുക്കണം നമ്മുടെ പാരൻ്റ്‌സിന് കോളെജ് മാനേജ് മെൻ്റ്ൽ പിടി ഉള്ളത് കൊണ്ട് നമ്മൾക്കെല്ലാവർക്കും ഒരേ സമയം അഡ്മിഷൻ കിട്ടി എന്നാൽ അതേ സമയം തന്നെ അല്ലേ ഈ അശ്വതിയും അമൃതയും കോളജിൽ ജോയിൻ ചെയ്തത് അതിൽ അമൃതയുടെ വീട്ടുക്കാർ ലോൺ എടുത്താണ് അവളുടെ അഡ്മിഷൻ റെഡി ആക്കിയത് എന്നാൽ അശ്വതിയുടെ കാര്യം അങ്ങനെ അല്ല
ദീപ്തി : നീ പറഞ്ഞു വരുന്നത് എന്താ ഒന്ന് തെളിച്ചു പറ ഞങ്ങൾക്ക് ഒന്നും തന്നെ മനസ്സിലാവുന്നില്ല
വരുൺ : നിൻ്റെ സംസാരം കേട്ടാൽ തോന്നും ആ പീറ പെണ്ണ് എന്തോ വലിയ സംഭവം ആണെന്ന്
ക്രിസ്റ്റീന : അതെ നമ്മൾ കാണുന്നതല്ലേ അവളുമാരെ
എനിക്ക് ഇത് വരെ അങ്ങനെ ഒന്നും തോന്നിയിട്ടില്ല
ജോൺ : എനിക്കും തോന്നിയിട്ടുന്തായിരുന്നില്ല എന്നാല്
ഈ കഴിഞ്ഞ പ്രശ്നത്തിൻ്റെ അന്ന് നിങ്ങൾ പ്രത്യേകിച്ച് എന്തെങ്കിലും കണ്ടിരുന്നോ
സാന്ദ്ര : ഇല്ലെടാ ഇവളെ പിടിച്ച് മാറ്റാൻ നോക്കുകയായിരുന്നില്ലെ നമ്മൾ പിന്നെ എങ്ങനെ ശ്രദ്ധിക്കാനാ
ജോൺ : അന്ന് പ്രശ്നം നടക്കുമ്പോൾ അവിടെ ഒരു Mustang കാർ വന്നത് നിങ്ങൾ ശ്രദ്ധിച്ചോ
ദീപ്തി : ആ അതിൽ ആണ് എൻ്റെ ഏട്ടൻ അന്ന് വന്നത് അതാ പിന്നെ ഒരു സീൻ ഉണ്ടാക്കാൻ നിൽക്കാതെ ഞങ്ങൾ പോയത്
എന്താ നീ ഇപ്പൊ അത് ചോദിക്കാൻ കാരണം
ജോൺ : അത് പിന്നെ ഉറപ്പില്ലാത്ത കാര്യം ആണ് ഞാൻ ആളെ ഏർപ്പാട് ആക്കിയിട്ടുണ്ട് സത്യം എന്താണ് എന്നറിയാൻ
അനു : നീ എന്തായാലും ഇപ്പൊ നിനക്ക് അറിയുന്ന കാര്യം പറ
സാന്ദ്ര : പറ ജോൺ എന്തെങ്കിലും പ്രശ്നം ഉണ്ടോ
ശ്രുതി : ഓ ഇങ്ങനെ ഒരു പേടിതൊണ്ടി നീ പറയെടാ ജോണേ എന്താ കാര്യം
ജോൺ : അന്ന് നിങ്ങൾ എല്ലാവരും പോയതിനു ശേഷം ആണ് ഞാൻ പോയത് ആ പെണ്ണ് അവിടെ ഇരുന്നു കരഞ്ഞു മെഴുകുന്നുണ്ടായിരുന്നു പിന്നെ അവളുടെ ഫ്രണ്ട്സ് ഒക്കെ കൂടി അവളെ സമാധാനിപ്പിച്ചു ഓക്കെ ആക്കി
ക്രിസ്റ്റീന : എന്നിട്ട് എന്താ ഉണ്ടായേ
അരുൺ : ഓ ഇടയിൽ കയറി പറയല്ലേ അവൻ ഫുൾ പറയട്ടെ
ജോൺ : അങ്ങനെ അവർ അവിടെ നിൽക്കുമ്പോൾ ആണ് അവർക്ക് ഒരു ഓട്ടോ കിട്ടിയത് അവർ അതിൽ കയറി പോയതും ഞാൻ വീട്ടിലേക്ക് പോകാമെന്ന് കരുതി എൻ്റെ ബൈക്ക് എടുത്തതും ഞാൻ മിററിലൂടെ നോക്കുമ്പോൾ ആ Mustang അവർ പോകുന്ന ഓട്ടോയുടെ പുറകേ പോകുന്നു
വരുൺ : അതിനിപ്പോ എന്താ റോഡ് ആവുമ്പോൾ വണ്ടികൾ പോകുന്നത് യതൃഷ്ചികം അല്ലേ
ജോൺ : എനിക്ക് എന്തോ അങ്ങനെ തോന്നിയില്ല അത് കൊണ്ട് ഞാൻ ആ കാറിനെ പിന്തുടർന്ന് പുറകേ പോയി എന്നാൽ ആ കാർ ഒട്ടോയെ മറി കടക്കാതെ ഒരു നിശ്ചിത അകലം പാലിച്ചു പുറകേ തന്നെ പോവുകയായിരുന്നു
അവരുടെ സ്റ്റോപ് എത്തിയതും ആ കാർ പതിയെ അവിടെ സൈഡ് ആക്കി ഓട്ടോയിൽ നിന്നും ഇറങ്ങിയ അശ്വതിയും അമൃതയും പിന്നെ ഒരു ചെക്കൻ കുട്ടിയും ഉണ്ടായിരുന്നു അവൻ ആ കാറു നോക്കി നിൽക്കുന്നത് കണ്ട് അവളുമാര് അവനെയും കൂട്ടി വേഗം പോകുന്നത് കണ്ടു പോകുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയത് പേടിച്ച് പോകുന്ന പോലെയാണ്
അനു : അവള് പേടിച്ച് പോകുന്നതിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്
ദീപ്തി : അതെ അവളുമാർ പേടിച്ചാൽ നമുക്ക് സന്തോഷം തന്നെയല്ലേ പിന്നെ അതിൽ എന്താ നിനക്ക് ഇത്ര അധികം സംശയം തോന്നാൻ കാരണം
ജോൺ : നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് അവളുമാരുടെ പേടി നമുക്ക് സന്തോഷം തന്നെയാണ് എന്നാൽ അതിന് പിറ്റെ ദിവസം ഒരു സംഭവം ഉണ്ടായി
അനു : അതിന് പിറ്റേ ദിവസം അതിന് എന്ത് ഉണ്ടാവാൻ ഞങ്ങൾ അവരെ അമ്പലത്തിൽ വച്ച് കണ്ടിരുന്നു അവിടെ വച്ചും അവളോട് ഒന്ന് കോർത്തു എന്നാൽ ഏട്ടനും ഏട്ടൻ്റെ ഫ്രണ്ടും ഉണ്ടായത് കൊണ്ട് അത് അധികം സീൻ ആക്കിയില്ല
ജോൺ : നിങ്ങളുടെ ഏട്ടൻ്റെ ഫ്രണ്ടിൻ്റെ കാർ ആണോ ആ Mustarng
അനു : അതെ എന്തേ
ജോൺ : അമ്പലത്തിൽ നിന്ന് നിങ്ങൾ എല്ലാവരും ഒപ്പമാണോ പോയത് അതായത് നിങ്ങളും ഏട്ടൻ്റെ ഫ്രണ്ടും
അനു : അല്ല ഞങ്ങൾ ആദ്യം പോയി അർജുനേട്ടൻ ഒറ്റക്കാണ് വന്നതും പോയതും
എന്താ ചോദിക്കാൻ കാരണം
വരുൺ : നിങ്ങൾ ഇങ്ങനെ ചോദ്യോത്തരം കളിക്കാതെ വേഗം കാര്യം പറ ഞങ്ങളെ എന്തിനാ ഇങ്ങനെ ടെൻഷൻ ആക്കുന്നെ
ജോൺ : എൻ്റെ വരുണെ ഒന്ന് നിൽക്ക് ഞാൻ പറഞ്ഞു കഴിയട്ടെ
വരുൺ : ഹാ പറയ്
ജോൺ : അനു അന്ന് അമ്പലത്തിൽ വച്ച് ആ അശ്വതിയുടെ കൂടെ ഉള്ള ചെക്കന് എന്തെങ്കിലും സംഭവിച്ചിരുന്നോ
അനു : അത് അവർ ആ പയ്യനെ കാണാൻ ഇല്ല എന്ന് പറഞ്ഞു അവനെ തിരഞ്ഞു നടന്നിരുന്നു ഞങ്ങൾ അതിനൊന്നും നിന്നില്ല വേഗം വീട്ടിൽ പോയി
ദീപ്തി : അല്ല ജോൺ നീ ഇപ്പോൾ ഇത് ചോദിക്കാൻ ഉള്ള കാരണം എന്താ
ജോൺ : അല്ല അന്ന് ഞാൻ ആ കാർ സിറ്റിയിലേ ഒരു ഹോസ്പിറ്റലിലേക്ക് പോകുന്നത് കണ്ടു സംശയം തോന്നി പുറകേ പോയി നോക്കിയപ്പോൾ കണ്ടത് അശ്വതിയുടെ കൂടെ ഉണ്ടായിരുന്ന ആ കുട്ടിയെ ബോധം ഇല്ലാതെ അവർ കൊണ്ട് വന്നിരിക്കാ അന്വേഷിച്ചപ്പോൾ മനസിലായി ആ പയ്യൻ ഒരു താഴ്ചയിലേക്ക് വീണു ബോധം പോയതാണെന്ന്
ഉച്ച ആയപ്പോഴേക്കും ആ കുട്ടി ഓക്കെ ആയി അവർ അന്ന് തന്നെ ഡിസ്റ്റാർജ് ആയി
പിന്നെ ഹോസ്പിറ്റൽ ബിൽ മുഴുവൻ സെറ്റിൽ ചെയ്തത് നിങ്ങളീ പറയുന്ന അർജുൻ ആണ്
ദീപ്തി : നോ വേ അതിന് അർജുനും അശ്വതിയും തമ്മിൽ മുൻപരിചയം ഇല്ലല്ലോ പിന്നെ എങ്ങനെ
അനു : ദീപ്തി ചിലപ്പോൾ നമ്മൾ പോയ സമയത്ത് അർജ്ജുനേട്ടൻ ആവും അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയത് അവർക്ക് സാമ്പത്തികം ഇല്ല എന്ന് മനസ്സിലായപ്പോൾ ബിൽ സെറ്റിൽ ചെയ്ത് കാണും
ശ്രുതി : അല്ല ജോൺ ഇതാണോ നീ ശരിക്കും പറയാൻ വന്ന കാര്യം
ജോൺ : ഒന്ന് ഇതാണ് എന്നാൽ മറ്റൊന്ന് കൂടിയുണ്ട് ഈ സംഭവങ്ങൾക്ക് ശേഷം ഞാൻ അവനെ ഫോളോ ചെയ്യാൻ തുടങ്ങിയിരുന്നു ഇന്ന് അവൻ രാവിലെ തന്നെ കുറേ ബേക്കറി സാധനങ്ങൾ എല്ലാം വാങ്ങി അവരെ കാണാൻ പോയിരുന്നു അവൻ അവരുടെ കൂടെ പോകുന്നത് കണ്ടപ്പോൾ പിന്നെ ഞാൻ അവിടെ നിന്നില്ല തിരിച്ച് പോന്നു
ദീപ്തി : ഓഹോ അപ്പോ അങ്ങനെ ആണ് കര്യങ്ങൾ അല്ലേ
അവനെ ആ അർജ്ജുനെ കണ്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായതാ അവനെ ഞാൻ ആ പൂ മോൾക്ക് വിട്ടുകൊടുക്കില്ല
സാന്ദ്ര : ഡീ നീ ഒന്ന് അടങ്ങ് നാളെ അവർ കോളജിലേക്ക് വരില്ലേ ബാക്കി അവിടെ വച്ച് കൊടുക്കാം
ക്രിസ്റ്റീന : ഞങ്ങൾ ഇല്ലെ നിൻ്റെ കൂടെ
അരുൺ : നമുക്ക് നോക്കാമെടോ ഇപ്പൊ താൻ ഒന്ന് കൂൾ ആവ്‌
( അങ്ങനെ അവർ ചർച്ചകൾ എല്ലാം കഴിഞ്ഞ് അവരവരുടെ വീടുകളിലേക്ക് പോയി )
അമ്മു : അച്ചു നാളെ ക്ലാസ്സിൽ പോണോ നമുക്ക് ലീവ് ആക്കിയാലോ
അച്ചു : ഒന്ന് പോ പെണ്ണേ
അമ്മു : അല്ലെടി സച്ചു ഇങ്ങനെ നിൽക്കുമ്പോൾ എങ്ങിനെ ക്ലാസ്സിൽ പോകും
അച്ചു : അതോർത്ത് നീ വിഷമിക്കേണ്ട നിൻ്റെ അമ്മ അവനെ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട് എനിക്കും ലീവ് ആക്കണം എന്നുണ്ട് എന്നാൽ നിനക്ക് അറിയാലോ എൻ്റെ കാര്യം അത് കൊണ്ട് നാളെ നമുക്ക് ക്ലാസ്സിൽ പോയെ പറ്റു
സച്ചു : അയ്യേ പാവം അമ്മുചേച്ചി ലീവ് ആക്കാൻ പറ്റിയില്ല ട്ടോ
അമ്മു : ദേ ചെക്കാ മിണ്ടാതിരുന്നൊ എനിക്കും ഉണ്ട് ലീവ് എടുക്കാൻ ആഗ്രഹം
സച്ചു : എന്നാ ചേച്ചി ലീവ് ആക്കിക്കോ
അമ്മു : നടന്നത് തന്നെ നിൻ്റെ ചേച്ചി ലീവ് ആണെങ്കിൽ മാത്രമേ എനിക്ക് ലീവ് ഉള്ളൂ എന്നാ മാതാജിയുടെ ഓർഡർ പിന്നെ ഞാൻ എന്ത് ചെയ്യാനാടാ
അച്ചു : എൻ്റെ മോൾ അങ്ങനെ ഇപ്പൊ ലീവ് ആക്കേണ്ട കേട്ടോ പിന്നെ നീ കൂടെ ഇല്ലെങ്കിൽ എനിക്ക് കോളേജിൽ പോകാൻ പേടിയാ നിനക്ക് അറിയാമല്ലോ കാരണം
അമ്മു : മ്മ് ശരി ഞാൻ ലീവ് ആക്കുന്നില്ല പോരെ
അച്ചു : മതി എൻ്റെ മുത്ത് ഉമ്മാ….
അമ്മു : എന്താ സ്നേഹ പ്രകടനം
ഡീ വാ നമുക്ക് ഭക്ഷണം കഴിക്കാം
സച്ചു : ചേച്ചി അച്ഛൻ എന്താ ഉണ്ടായേ
അച്ചു : അറിയില്ല എപ്പോഴോ എണീറ്റ് പോയി എന്ന് തോന്നുന്നു
ഇനി എപ്പോഴാ വരിക എന്ന് ദൈവത്തിനെ അറിയൂ
അമ്മു : നിങ്ങള് വാ … സച്ചുട്ടാ ഇപ്പൊ എങ്ങിനെ ഉണ്ട് വേധനയൊക്കെ
സച്ചു : ഇപ്പൊ കുഴപ്പമില്ല ചേച്ചി ചെറിയ വേദനയെ ഉള്ളൂ അത് സാരമില്ല നാളെ കഴിഞ്ഞ് ക്ലാസിൽ പോണം
അച്ചു : എടി ഒന്ന് നിൽക്ക് ഞാൻ ഒന്ന് ബാത്ത്റൂമിൽ പോയിട്ട് വരാം
അമ്മു : കഴിക്കാൻ നേരത്താണോ പെണ്ണേ നിൻ്റെ കക്കൂസിൽ പോക്ക്
അച്ചു : ഒന്ന് മെല്ലെ പറ പെണ്ണേ അതിനല്ല പോണേ
അമ്മു നീ ആ വാതിൽ ഒന്ന് അടക്ക് ഞാൻ ഇപ്പൊ വരാം
അമ്മു : എടി ഇത് പൂട്ടാറുണ്ടോ
അച്ചു : ഇല്ലെടി ഇനി അച്ഛൻ എപ്പോഴാ വരിക ആവോ
ബാ പോവാം…

Leave a Reply

Your email address will not be published. Required fields are marked *