അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]

Posted by

അനഘ : ദീപ്തി നീ വണ്ടിയെടുക്ക് ഇവിടെ ഇങ്ങനെ നിന്നിട്ട് എന്താ കാര്യം
ദീപ്തി : നീ കണ്ടില്ലേ ആ പൂ മോള് അർജ്ജുനുമായി സംസാരിച്ചു നിൽക്കുന്നത്
അനു : അതിന് ഇപ്പൊ നമുക്ക് എന്ത് ചെയ്യാൻ കഴിയും
ദീപ്തി : അവനെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല കണ്ട ദിവസം തൊട്ടു ഞാൻ മനസ്സിൽ കൊണ്ടു നടക്കുകയാ അവനെ
അനു : ഡീ നീ കാര്യമായി പറഞ്ഞതാണോ
ദീപ്തി : അനു ഞാൻ തമാശയായി എന്തെങ്കിലും പറയാറുണ്ടോ നീ കണ്ടില്ലേ അവർ ചിരിച്ചു കൊണ്ടു സംസാരിക്കുന്നത് കൂടെ ആ അമൃതയും
അനു : എടി എന്നാ നമുക്ക് എട്ടനോടു ഈ കാര്യം സംസാരിച്ചൂടെ
ദീപ്തി : വേണ്ട ആരും ഇപ്പൊ ഒന്നും അറിയേണ്ട അവൻ ഇങ്ങോട്ട് വന്ന് പറയണം എന്നെ ഇഷ്ടമാണെന്ന് അതിന് വേണ്ടി ഞാൻ എന്തും ചെയ്യും
അനു : നീ ഇപ്പൊ വണ്ടി എടുക്കു ഇവളുമാർക്കുള്ളത് നമുക്ക് കോളേജിൽ വച്ചു തന്നെ കൊടുക്കാം
( അനുവും ദീപ്തിയും അവിടെ നിന്നും വണ്ടിയെടുത്ത് പോയി അവർ നേരെ പോയത് സിറ്റിയിലെ CT മാളിലേക്ക് ആണ് ( ചന്ദ്രോത്ത് തറവാട് വകയാണ് മാൾ )
മാളിൽ എത്തിയ അവർ കാർ പാർക്ക് ചെയ്തു നേരെ ചെന്നത് മാളിലെ ഫുഡ് കോട്ടിലേക്ക് ആണ് അവിടെ അവരുടെ ഫ്രണ്ട്സും ഉണ്ടായിരുന്നു
വീക്കെൻഡിൽ അവർ ഇതുപോലെ ഒത്ത് കൂടുക പതിവായിരുന്നു കൂട്ടുക്കാർ എല്ലാവരും പണചാക്കുകൾ ആയിരുന്നു എന്നാലും ഒരുപടി മുന്നിൽ നിൽക്കുന്നത് ദീപ്തിയും അനുവും തന്നെയായിരുന്നു… )
അനു : ഹായ് ഗയ്‌സ് നിങ്ങൾ എത്തിയിട്ട് ഒരുപാട് നേരമായോ
അരുൺ : ഹേയ് ഇല്ലെടി ജസ്റ്റ് 5 മിനുട്ട്സ്
ദീപ്തി : സോറി ഗയ്സ്
സാന്ദ്ര : ഹേയ് അതൊന്നും കുഴപ്പമില്ല ഡീ ഞങ്ങൾ ഇപ്പൊ എത്തിയതെ ഉള്ളൂവെന്ന് അരുൺ പറഞ്ഞില്ലേ പിന്നെ എന്തിനാ ഒരു സോറി പറച്ചിൽ
ദീപ്തി : അപ്പോ ഓക്കെ നിങ്ങൾ ഫുഡ് എന്തെങ്കിലും ഓർഡർ ചെയ്തോ
ക്രിസ്റ്റീന : ഇല്ല നിങ്ങൾ വന്നിട്ട് ചെയ്യാം എന്ന് കരുതി
ദീപ്തി : അല്ല വരുണും ശ്രുതിയും എവിടെ
ക്രിസ്റ്റീന : അവർ ജോണിൻ്റെ കൂടെ ഇപ്പൊ വരും ഇവിടെ എത്താൻ ആയി എന്ന് പറഞ്ഞു വിളിച്ചിരുന്നു
( അരുൺ , വരുൺ , ക്രിസ്റ്റീന , ശ്രുതി, സാന്ദ്ര , ജോൺ , പിന്നെ ദീപ്തിയും അനഘയും ഇതായിരുന്നു അവരുടെ ഗാങ്ങ്. എല്ലാവരും പണച്ചാക്കുകൾ ആയത് കൊണ്ട് അതിൻ്റെ അഹങ്കാരവും അവർക്ക് ഉണ്ടായിരുന്നു കൂട്ടത്തിൽ ജോൺ മാത്രം ഈ കാര്യത്തിൽ ഒരുപടി മുകളിൽ ആയിരുന്നു )
ശ്രുതി : ഹേയ് കാത്തിരുന്നു ബോറടിച്ചോ
സാന്ദ്ര : ഇല്ലെടി എല്ലാവരും ഇപ്പൊ എത്തിയതെ ഉള്ളൂ
അനു : എവിടെ ബർത്ത് ഡേ ബോയ്
ജോൺ : നമ്മളിവിടുണ്ടെയ്
ദീപ്തി : ഹാപ്പി ബർത്ത് ഡേ മാൻ
ജോൺ : താങ്ക് യൂ എന്നാൽ എന്താ വേണ്ടെത് എന്ന് വെച്ചാൽ ഓർഡർ ചെയ്തോളൂ ഫുൾ ചിലവ് എൻ്റെ വക
( അങ്ങനെ ആ എട്ടംഗ സംഘം അവർക്കിഷ്ട പെട്ട എല്ലാം വാങ്ങി ആഘോഷം തുടങ്ങി.
എന്നാൽ ദീപ്തി ഇടക്ക് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ എല്ലാവരും കാര്യം എന്താണെന്ന് തിരക്കി )
ജോൺ : ദീപ്തി എന്താ നിനക്ക് പറ്റിയത് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഉണ്ടെങ്കിൽ പറ
ശ്രുതി : അനു അവള് പറയില്ലെങ്കിൽ വേണ്ട നീ എങ്കിലും പറ എന്താ സംഭവം
അരുൺ : എടി നിങ്ങൾ വന്നപ്പോൾ ഓക്കെ ആയിരുന്നല്ലോ പിന്നെ എന്താ ഇപ്പൊ പെട്ടെന്ന്
വരുൺ : നിങ്ങൾ രണ്ടുപേരും ഇങ്ങനെ മിണ്ടാതെ നിന്നാൽ എങ്ങനാ എന്തെങ്കിലും ഒന്ന് പറ
ക്രിസ്റ്റീന : ദീപ്തി നീ കാര്യം പറ എന്താണെങ്കിലും ഞങ്ങൾ ഉണ്ടാവും കൂടെ പറ എന്താ സംഭവം
( ദീപ്തി കോളേജിൽ വച്ച് നടന്ന പ്രശ്‌നത്തിൻ്റെ ബാക്കിയായ് ഇത് വരെ നടന്ന കാര്യങ്ങൾ എല്ലാവരോടും പറഞ്ഞു കേൾപ്പിച്ചു അവൾക്ക് അർജ്ജുനെ ഇഷ്ടമാണ് എന്നും അവരുടെ സപ്പോർട്ട് വേണമെന്നും അവള് അവരോട് പറഞ്ഞു )
അരുൺ : ഇതാണോ ഇത്ര വലിയ കാര്യം
അരുൺ : അല്ല ഇതിൽ ഞങ്ങൾ എന്താ ചെയ്യേണ്ടത്
ശ്രുതി : നീ പറ എന്ത് വേണമെങ്കിലും നമുക്ക് ചെയ്യാം
ജോൺ : അത് നിങ്ങൾ വിചാരിക്കും പോലെ അത്ര എളുപ്പമാവില്ല
സാന്ദ്ര : അതെന്താ ജോൺ നീ അങ്ങനെ പറഞ്ഞത്
ജോൺ : നമ്മുടെ കോളേജിൽ ഏറ്റവും ദരിദ്ര ആരാണെന്ന് ചോദിച്ചാൽ നിങ്ങൾ എന്ത് ഉത്തരം നൽകും
ദീപ്തി : അതിത്ര ആലോചിക്കാൻ എന്താ ആ അശ്വതി തന്നെ
അരുൺ : അതെ അവള് തന്നെ അല്ല ജോൺ നീ എന്താ ഈ പറഞ്ഞു വരുന്നത്
ജോൺ : അത്രയും ദരിദ്രയായ അവൾക്ക് എങ്ങിനെ നമ്മുടെ കോളേജിൽ അഡ്മിഷൻ കിട്ടി അവൾക്ക് മാത്രമല്ല അവളുടെ ആ കൂട്ടുക്കാരിക്കും
അനു : അവർക്ക് നല്ല മാർക്ക് ഉണ്ടെന്ന് അല്ലേ ടീച്ചേഴ്സ് പറയുന്നത് അത് കൊണ്ട് സീറ്റ് കിട്ടിയതാവാം
ജോൺ : നമ്മുടെ ഒരു ഗവമെൻ്റ് കോളേജ് ആണെങ്കിൽ നിങ്ങൾ പറഞ്ഞത് ഓക്കെ ആയേനെ
ദീപ്തി : ജോൺ അപ്പോ നീ പറഞ്ഞു വരുന്നത് എന്താ ഒന്ന് തെളിച്ചു പറ
സാന്ദ്ര : ജോണെ നീ ആളെ ടെൻഷൻ ആക്കാതെ കാര്യം പറയ്
ജോൺ : ഞാൻ പറയാം പക്ഷേ ഇവിടെ വേണ്ട എൻ്റെ ഊഹം ശരിയാണെങ്കിൽ ദേ ആർ വാച്ചിങ് ആൾ ഓഫ് യു ഗയ്സ്
ശ്രുതി : എൻ്റെ ജോൺ നീ എന്തൊക്കെയാ ഈ പറയുന്നെ
ദീപ്തി : അതേ ഞങ്ങളുടെ മാളിൽ വന്നു ഞങ്ങളുടെ ആൾക്കാർ ഉള്ള സ്ഥലത്ത് നിന്ന് ഞങ്ങളെ ആര് നിരീക്ഷിക്കാനാ
ജോൺ : ആരാ എന്താ എന്നൊന്നും എനിക്ക് അറിയില്ല ഐ ഫീൽ സംതിങ് ഫിഷി…
( ജോൺ പറഞ്ഞത് കേട്ട് എല്ലാവരും ചുറ്റിനും നോക്കാൻ തുടങ്ങിയിരുന്നു സൺഡേ ആയത് കൊണ്ട് തന്നെ അതിൻ്റെ തിരക്ക് മാളിൽ ഉണ്ടായിരുന്നു അതിനാൽ തന്നെ അവർക്ക് സംശയമായി തോന്നുന്ന ആരെയും കണ്ടെത്താൻ ആയില്ല അവർ പതിയെ അവരുടെ പാർട്ടി കണ്ടിന്യൂ ചെയ്തു….
എന്നാല് ജോൺ പറഞ്ഞപോലെ ആ തിരക്കിൽ നിന്നും ദീപ്തിയുടെ സംഗത്തെ മറ്റു ചിലർ വാച്ച് ചെയ്യുന്നുണ്ടായിരുന്നു അതൊന്നും അറിയാതെ അവരാ പാർട്ടി ആഘോഷമാക്കി മാളിൽ ഉള്ള പലരും അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നൂ അതിൽ ചിലർ പരസ്പരം പറയുന്നുണ്ടായിരുന്നു പണക്കാരുടെ മക്കൾ ആണെന്ന് തോന്നുന്നു കണ്ടില്ലേ എന്താ ആഘോഷം …. )

Leave a Reply

Your email address will not be published. Required fields are marked *