ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടാവും.. 1 [സ്പൾബർ]

Posted by

 

 

പോകെപ്പോകെ ബീന കടുത്ത നിരാശയിലായി.. ജോണിച്ചനോട് മിണ്ടാതിരുന്ന അവൾ, മാത്തുക്കുട്ടിയോടും മിണ്ടാതായി..എന്ത് ചോദിച്ചാലും ദേഷ്യവും.. ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചിരുന്ന ബീന, അവര് കഴിക്കുന്നിടത്തേക്ക് പോലും വരാതായി.. രണ്ട് ദിവസം കൊണ്ട് മാത്തുക്കുട്ടി കാര്യം ശ്രദ്ധിച്ചു.. ഇത് അപ്പനും മമ്മിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണെന്ന് കരുതി അതവൻ കാര്യമാക്കിയില്ല..എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും രണ്ടാളും അടുക്കാറായപ്പോ ഇത് ഗൗരവമുള്ള കാര്യമാണെന്ന് അവന് മനസിലായി.. ഒരു മകന് ഇടപെടാൻ പരിമിതിയുണ്ടെങ്കിലും പലവട്ടം അവരോട് സംസാരിക്കാൻ മാത്തുക്കുട്ടി ശ്രമിച്ചു.. രണ്ടാളും പിടികൊടുത്തില്ല..

 

 

✍️✍️✍️…

 

 

പുലർച്ചെ നാലിന് തന്നെ ജോണിച്ചൻ കർണാകയിലേക്ക് പുറപ്പെട്ടു.. സ്വന്തം കാറിൽ റെയിൽവേ സ്റ്റേഷൻ വരെ പോയി, വണ്ടിയവിടെ നിർത്തിയിട്ട് ട്രൈനിനാണ് പോവുക.. ജോണിച്ചന്റെ വണ്ടി ഗേറ്റ് കടന്നതും ബീന വാതിലച്ച് റൂമിൽ വന്ന് കിടന്ന് നന്നായി ഉറങ്ങി.. ഇനി നാലഞ്ച് ദിവസം ജോണിച്ചനെ കാണണ്ടല്ലോ എന്ന സമാധാനം അവൾക്കുണ്ടായിരുന്നു…

 

 

രാവിലെ മാത്തുക്കുട്ടി കാപ്പി കുടിക്കുകയാണ്.. എല്ലാം ടേബിളിൽ കൊണ്ട് വെച്ച് തിരിച്ച് നടക്കാനൊരുങ്ങിയ ബീനയെ അവൻ പിടിച്ച് അടുത്തിരുത്തി..

 

 

“മമ്മിക്കെന്തിനാ എന്നോട് പിണക്കം… ?.

ഞാൻ മമ്മിയോടെന്തേലും ചെയ്തോ… ?”..

 

 

മാത്തു വിഷമത്തോടെ ചോദിച്ചു.. ബീന ഒന്നും മിണ്ടാതിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *