നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

Posted by

​അതൊരു അബദ്ധം പറ്റുന്നതല്ല, മനപ്പൂർവം ചെയ്യുന്നതാണെന്ന് എനിക്ക് വ്യക്തമായിരുന്നു.

​അവളുടെ സാമീപ്യവും, ആ നോട്ടവും, ടേബിളിനടിയിലെ ആ സ്പർശനവും എല്ലാം കൂടെ ആയപ്പോൾ വല്ലാത്തൊരു അവസ്ഥയിലായി ഞാൻ.

 

​കിച്ചണിൽ നിന്നും പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്. ആ രാക്ഷസന്മാർ ഉള്ളതൊക്കെ വടിച്ചു പെറുക്കി തിരയുകയാണെന്ന് തോന്നുന്നു.

 

​പെട്ടെന്നാണ് നിധി എന്റെ ചെവിയിലേക്ക് ഒന്നുക്കൂടി ചേർന്നിരുന്നത്.

 

​”രാത്രിയാവുമ്പോൾ എന്റെ റൂമിലേക്ക് ഒന്ന് വരണം ട്ടോ… ഒരു കാര്യം പറയാനുണ്ട്…”

 

​അവളുടെ ചുണ്ടുകൾ എന്റെ കാതിൽ തട്ടിയപ്പോൾ ഒരു വെള്ളിടി വെട്ടിയതുപോലെ എനിക്ക് തോന്നി.

 

​പറയാൻ പോകുന്നത് കാര്യമാണോ അതോ വേറെ വല്ലതും ആണോ എന്ന് കണ്ടറിയണം…

 

അവളുടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് സച്ചിനും രാഹുലും തിരികെ വന്നത്.

 

​കിച്ചണിൽ നിന്ന് കിട്ടിയ ചോറും പേരിന് കുറച്ച് കറികളും ഒരു മീനും പ്ലേറ്റിലേക്ക് ഇട്ടുക്കൊണ്ട് രണ്ട് പേരും കസേരയിലേക്ക് ഇരുന്നു.

 

അവരുടെ വരവ് കണ്ടാൽ തോന്നും യുദ്ധം ജയിച്ചു വരുന്ന പോരാളികളാണെന്ന്. പക്ഷേ പ്ലേറ്റിലേക്ക് നോക്കിയാൽ യുദ്ധത്തിൽ തോറ്റവന്റെ മുഖമാണ് രണ്ടുപേർക്കും.

 

​അവരുടെ നോട്ടം എന്റെയും നിധിയുടെയും ഇടയിലുള്ള ആ കെമിസ്ട്രിയിലേക്കാണോ അതോ എന്റെ പ്ലേറ്റിലെ മീനിലേക്കാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

സച്ചിൻ ഇടയ്ക്കിടെ എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *