”അളിയാ… നിനക്ക് ഇതെന്തുപറ്റി? ഫിറ്റായി വീണതാണോ?”
എവിടെനിന്നോ വന്ന സച്ചിന്റെ ചോദ്യം…
“ഫിറ്റായി വീഴാൻ ഞാൻ നിന്റെ തന്തയല്ല മൈരേ… ”
ദേഹമനങ്ങിയില്ലെങ്കിലും എന്റെ നാവനങ്ങി..
കിട്ടിയപ്പോൾ അവനും ഹാപ്പി കൊടുത്തപ്പോൾ ഞാനും ഹാപ്പി…
“നോക്കി നിൽക്കാതെ എന്നേ ഒന്ന് പൊന്തിച്ച് നേരേ നിർത്തടാ… ”
ദയനീയമായി ഞാൻ പറഞ്ഞതും ചിരിച്ചിട്ടാണെങ്കിലും മൈരന്മാർ എന്നേ നിലത്ത് നിന്നും പൊന്തിച്ചു നേരേ നിർത്തി…
“ഇവനിതെന്ത് പറ്റി….?”
രാഹുലിന്റെ അടുത്ത ചോദ്യം നിധിയോടായിരുന്നു….
“ഏയ് അതൊന്നുമില്ല ഞങ്ങൾ ഒരു കളി കളിച്ചതാ അതിൽ അവൻ തോറ്റു പോയി….”
അവളുടെ മറുപടി അവന്മാരോടായിരുന്നെങ്കിലും നോട്ടം എന്റെ നേർക്കായിരുന്നു….
ഞാൻ അവന്മാരെയൊന്ന് നോക്കി. ഇനി കളി എന്ന് പറഞ്ഞത് തെറ്റിദ്ധരിച്ചോ ആവോ…
വിചാരിച്ചപോലെ അവളുടെ മറുപടി അവൻമ്മാർക്കങ് ദഹിച്ചിട്ടില്ല….
“നിങ്ങൾ താഴേക്ക് വാ ഫുഡ് കഴിക്കാം… ”
എല്ലാം എന്റെ തലയിലേക്കിട്ടുകൊണ്ടവൾ റൂമിൽ നിന്നും പുറത്തിറങ്ങി താഴോട്ട് പോയി…😐
“ദേവാ…. ”
രാഹുലിന്റെ വിളി…
“എന്നോടൊന്നും ചോദിക്കല്ലേ എല്ലാം പറഞ്ഞു തരാം. എന്തായാലും നീ വിചാരിക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ…”
നിധിയുടെ പോലേ മനസ്സ് വായിക്കാൻ കഴിവൊന്നുമില്ലെങ്കിലും അവൻ ഇപ്പോൾ ചിന്തിക്കുന്നതെന്താണെന്ന് എനിക്ക് മറ്റാരേക്കാളും നന്നായറിയാം…