നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

Posted by

 

നിമിഷങ്ങൾ കടന്നുപോയി…

 

“ശരി നീ ഇവിടേ കിടക്ക് ഞാൻ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കി വരാം… ”

 

അതുംപറഞ്ഞുകൊണ്ടവൾ ബെഡിൽ നിന്നും എഴുന്നേറ്റു…

 

​പെട്ടെന്നാണ് ആ ശബ്ദം കേട്ടത്.

​താഴെ നിന്നും കോണിപ്പടികൾ കയറി വരുന്ന ചുവടുകളുടെ ശബ്ദം.

 

​ശബ്ദം ആദ്യം നേർത്തതായിരുന്നു, പിന്നെ ക്രമേണ ഉച്ചത്തിലായി മുറിയിലേക്ക് അടുക്കുന്നതായി എനിക്ക് തോന്നി.

 

അത് ഒന്നോ രണ്ടോ പേരുടെ കാൽപ്പെരുമാറ്റമാണോ അതോ അതിൽ

കൂടുതലാണോ എന്ന് വ്യക്തമായില്ല.

 

​ഞാനും നിധിയും പരസ്പരം നോക്കി. ഞങ്ങളുടെ കണ്ണുകളിൽ ഒരേ സമയം അമ്പരപ്പും ആകാംഷയും നിഴലിച്ചു. ആരായിരിക്കും ഈ സമയത്ത്?

 

അവളുടെ അച്ഛനും അമ്മയും തിരിച്ചു വന്നതോ? അതോ മറ്റാരെങ്കിലും?

 

​ഞങ്ങൾ നിശബ്ദമായി, വാതിലിലേക്ക് ശ്രദ്ധിച്ചു.

 

വാതിൽ തുറന്നു കിടക്കുന്നതുകൊണ്ട് തന്നേ ആര് വന്നാലും കാണാം…

 

കാത്തിരിപ്പിനൊടുവിൽ വന്ന ആളുകളുടെ മുഖം ഞാൻ കണ്ടു…

 

വേറെയാരുമായിരുന്നില്ല സച്ചിനും രാഹുലുമായിരുന്നു വന്നത്…

 

ഇവന്മാര് ഇന്ന് നേരത്തേ വന്നോ…

 

ഞാൻ അവരേ തന്നേ ശ്രദ്ധിച്ചു കിടന്നു..

 

​”എടാ ദേവാ… നീ ഇതിനകത്തുണ്ടോ..? വാതിൽ തുറക്കെടാ…”

​രാഹുൽ അതും പറഞ്ഞുകൊണ്ട് ചാരി കിടന്ന എന്റെ റൂമിന്റെ ഡോറും തള്ളി തുറന്ന് അകത്തേക്ക് കയറി. ഒപ്പം സച്ചിനും

 

പക്ഷേ മണ്ടന്മാർക്കറിയില്ലല്ലോ ഞാൻ ഇവിടെ നിധിയുടെ മുറിയിൽ തറയിൽ നക്ഷത്രവും എണ്ണി കിടക്കുകയാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *