നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

Posted by

 

ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു…

 

കുറച്ചു നേരം എന്നേ നോക്കി നിന്ന ശേഷം എന്റെ കൈകളെ തട്ടി തെറിപ്പിച്ചുകൊണ്ട് അവൾ മുകളിലേക്ക് സ്റ്റെപ് കയറി നടന്നു…

 

ഇവളാര് അന്യന്റെ പെങ്ങളോ. 😤

 

ഇന്നലെ രാത്രിയും ഇന്ന് രാവിലെയും എന്തായിരുന്നു സ്നേഹം..

 

സ്നേഹത്തിന്റെ കാര്യമോർത്തപ്പോഴാണ് രാവിലേ കിട്ടിയ അടിയുടെ കാര്യം ഓർമ്മ വന്നത്….

 

ഹോ ഓർക്കാൻ കൂടേ വയ്യാ… 😐

 

ഞാൻ വീണ്ടും അവളുടെ പിറകേ ഓടി

 

അവളുടെ അടുത്ത് എത്തിയപ്പോൾ അവൾ വാതിലടക്കാൻ ശ്രമിക്കുകയായിരുന്നു…

 

“ഡീ….. നിക്കടി അവിടേ…. ”

 

അടക്കാൻ ശ്രമിച്ച വാതിലിൽ തള്ളി തുറന്നുകൊണ്ട് ഞാൻ പറഞ്ഞു….

 

പേടിപ്പിച്ചാൽ പേടിക്കുന്ന സാധനമല്ല എന്നറിയാമെങ്കിലും വെറുതേ ഒരു ശ്രമം…

 

ഞാൻ അകത്തേക്ക് കയറി

 

മൈൻഡ് ചെയ്തില്ല എന്ന് മാത്രമല്ല ഒരു പട്ടിയുടെ വില പോലും തന്നില്ല….😤

 

അവൾ നേരെ പോയി കിടക്കയിൽ ഇരുന്നു. എന്റെ ദേഷ്യം കണ്ട് അവൾ മുഖത്ത് ഒരു പുഞ്ചിരി ഒളിപ്പിക്കുന്നതായി എനിക്ക് തോന്നി…

 

​”വന്ന് ഇവിടെ ഇരിക്ക് ദേവാ,”

 

അവൾ ബെഡിൽ അവളുടെ അടുത്തായി ഇരിക്കാൻ എന്നോട് കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

 

​നിമിഷം നേരംകൊണ്ട് മിന്നി മറയുന്ന സ്വഭാവം കണ്ട് ചന്തി നോക്കി ഒരടി അടിക്കാനാണ് ആദ്യം തോന്നിയത്…

 

പിന്നേ ആവശ്യം എന്റെയായിപ്പോയില്ലേ… 😤

 

​ഞാൻ മുഖം വീർപ്പിച്ച് അവളുടെ അടുത്തായി ചെന്നിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *