കാർ കണ്ണിൽ നിന്നും മായുന്നത് വരെ പുറത്ത് ഗേറ്റിന് മുന്നിലായി ഞാൻ അതേ നിൽപ്പ് തുടർന്നു…..
“അവൾ നിന്റെ ഫ്രണ്ട് ആണോ അതോ കാമുകിയാണോ…? ”
അവർ പോയി കഴിഞ്ഞതും നിധിയുടെ ചോദ്യം.
അവൾ എന്റെ അടുത്ത് തന്നെയുണ്ട്. പക്ഷേ അവളുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ വീട്ടിലേക്ക് നടന്നു..
അല്ലെങ്കിൽ തന്നേ ഞാൻ എന്തിനു മറുപടി പറയണം. മനസ്സ് വായിക്കാനുള്ള കഴിവല്ലേ കയ്യിൽ ഇരിക്കുന്നത്. അതും പോരാഞ്ഞിട്ട് എന്നേ കുറിച്ച് എനിക്ക് പോലും അറിയാത്ത കാര്യങ്ങളും… 😤
ഞാൻ അവളേ നോക്കി ഒന്ന് പുച്ഛിച്ചു…
“നീ ദേഷ്യപ്പെട്ടിട്ടൊന്നും കാര്യമില്ല ദേവാ. ആദ്യമായിട്ട് കാണുന്ന ആളേ ഞാൻ എങ്ങനെ വിശ്വസിക്കും…”
അവളുടെ ആ മറുപടി കേട്ടതും കാലുകൾ നിശ്ചലമായി..
ആദ്യമായി കാണുന്നതോ…
ഞാൻ നിധിയേ തിരിഞ്ഞു നോക്കി….
“നോക്കണ്ട അവൾ ഇതിനു മുൻപ് ഇവിടേ വന്നിട്ടില്ല…..ഇതിനൊക്കെ കാരണം നീ തന്നെയാ…”
അതും പറഞ്ഞ് അവൾ വീടിനകത്തേക്ക് കയറി…
ഒന്ന് സ്റ്റക്ക് ആയി നിന്ന ശേഷം ഞാൻ അവളുടെ പിന്നാലേ വീട്ടിലേക്കോടി…
അവളുടെ അടുത്തെത്തിയതും എന്റെ പിടി അവളുടെ കയ്യിൽ വീണു….
“അങ്ങനങ്ങ് പോയാൽ എങ്ങനാ. നീയല്ലേ പറഞ്ഞത് ഇതൊരു ലൂപ്പാണെന്നും അതങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നൊക്കെ. പിന്നേ കൃതികയേ ആദ്യമായിട്ടാ കാണുന്നതെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം എന്താ.ഞാൻ കാരണം എന്ത് സംഭവിച്ചു എന്നാ നീ പറയുന്നേ…”