നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

Posted by

 

അവൾ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ല…

 

ഞാൻ വീണ്ടും അവളുടെ കാല് പിടിക്കാൻ ചെന്നു…

 

സമയം മുന്നോട്ട് നീങ്ങി…..ചില രാത്രികളിൽ അവളേ കാണാൻ വരണം എന്ന നിബന്ധനയിൽ അവൾ റോസിന്റെ കൂടേ പോവാം എന്ന് തീരുമാനിച്ചു..

 

ഞങ്ങൾ രണ്ട് പേരും അവരുടെ അടുത്തേക്ക് പോയി…

 

നിധിയും റോസും എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു…

 

നിധിയുടെ മുഖത്ത് ചിരിയുണ്ട്. ഇവൾ ചിരിക്കാനും മാത്രം എന്ത് കോമഡിയാണോ റോസ് ഇവളോട് പറഞ്ഞത്…

 

ഞങ്ങളെ കണ്ടതും അവരുടെ ശ്രദ്ധ പിന്നേ ഞങ്ങളിലേക്കായി..

 

കൃതിക ഒന്നും പറയാതെ കാറിൽ കയറി ഇരുന്നു..

 

ഞാൻ റോസിനേ നോക്കി…

 

നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്ന പോലേ അവൾ തലയാട്ടി കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു…

 

“ദേവാ… ”

 

കാറെടുക്കുംമുമ്പ് കൃതികയുടെ വിളി.

 

​കൂടുതലൊന്നും പറയാതെ, അവൾ ബാഗിൽനിന്ന് ഒരു ബോക്‌സ് എടുത്ത് എൻ്റെ നേർക്ക് നീട്ടി.

 

അത് കണ്ടതും മനസ്സിൽ എന്തോ ഒരു വിങ്ങലുണ്ടായി.

 

​അതൊരു ഐഫോൺ ആയിരുന്നു, ഏറ്റവും പുതിയ മോഡൽ. എൻ്റെ ഫോൺ കേടായെന്ന് പറഞ്ഞപ്പോൾ അവൾ എനിക്ക് വേണ്ടി വാങ്ങിക്കൊണ്ടുവന്ന സമ്മാനം.

 

അവളെ ഇഷ്ടമില്ലാഞ്ഞിട്ട് പോലും മാറ്റിനിർത്താൻ കാരണമായി നിധിയുടെ മുഖം കണ്ടപ്പോൾ എനിക്കെന്തോ അവളോട് ദേഷ്യം തോന്നി.ചിലപ്പോൾ ഇതിനു മുൻപ് കൃതികയും നിധിയും തമ്മിൽ എന്തെങ്കിലും തരത്തിൽ പ്രശ്നമുണ്ടായിരിക്കും. അതുകൊണ്ടായിരിക്കും നിധി ഇവിടേ നിന്നും കൃതികയേ മാറ്റിയത്…

Leave a Reply

Your email address will not be published. Required fields are marked *