നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

Posted by

 

അവരുടെ നോട്ടം ഉടക്കിയതും ഞാൻ കണ്ണുകൾ മെല്ലേ പിൻവലിച്ചു…

 

ആമിയേക്കുറിച്ചും നിധിയേക്കുറിച്ചും കൂടുതലൊന്നും എനിക്കറിയില്ലെങ്കിലും. ഇന്നലെ മുതൽ എന്നോടുള്ള അവരുടെ പെരുമാറ്റം എന്റെ മനസ്സിനേ ആവശ്യത്തിലധികം അലോസര പെടുത്തുന്നുണ്ട്.

 

ആദ്യം ഞങ്ങൾ പോയത് ആമിയുടെ വീട്ടിലേക്കായിരുന്നു.അവളുടെ വീടെത്തിയതും ഒന്നും പറയാതെ കാറിന്റെ ഡോറും തള്ളി തുറന്ന് അവൾ വീട്ടിലേക്ക് പോയി…

 

അവൾ പോവുന്നത് നോക്കി കാണാനേ ഞങ്ങൾക്ക് സാധിച്ചുള്ളൂ…

 

പിന്നേ നിധിയുടെ വീട്ടിലേക്കായിരുന്നു യാത്ര…

 

വീടെത്തിയതും ഞാനും നിധിയും ഇറങ്ങി…

 

ഞാൻ ഇറങ്ങിയത് കണ്ടിട്ടാവണം കൃതിക എന്റൊപ്പം ഇറങ്ങി…

 

ഓ പറഞ്ഞതുപോലെ റോസിന്റെ വീട്ടിലാണ് ഇവളെ നിർത്താൻ ഉദ്ദേശിച്ചത് എന്ന് ഞാൻ ഇവളോട് പറഞ്ഞിട്ടില്ലല്ലോ…

 

ഞാൻ കൃതികയുടെ അടുത്തേക്ക് പോയി അവളേ കുറച്ചു മാറ്റി നിർത്തി…..

 

“നീ റോസിന്റെ കൂടേ പോക്കൊ അവിടേയാണ് നിനക്ക് സ്റ്റേ ശരിയാക്കിയിട്ടുള്ളത്…”

 

മടിച്ചു മടിച്ചാണെങ്കിലും ഞാൻ എങ്ങനൊക്കെയോ അവളോട് പറഞ്ഞൊപ്പിച്ചു….

 

“എടാ പരനാറി അവളുടെ കൂടേ നിക്കാനാണെൽ എനിക്ക് ഇങ്ങോട്ട് വരേണ്ട ആവശ്യമുണ്ടായിരുന്നോ…”

 

കൃതിക കലിപ്പ് മോഡ് ഓൺ ആക്കി..

 

“കൃതി പ്ലീസ് നീ പറയുന്നതൊന്ന് മനസ്സിലാക്ക്. ഈ സ്ഥലം മൊത്തത്തിൽ പ്രശ്നമാ. അതൊക്കെ ഒന്ന്‌ പരിഹരിച്ചിട്ട് ഞാൻ നിന്നേ കൂട്ടി കൊണ്ട് വരാം പ്രോമിസ്…”

 

“പറ്റില്ല… പറ്റില്ല… പറ്റില്ല…. അങ്ങനെയാണെങ്കിൽ ഞാൻ പുറത്ത് എവിടെയെങ്കിലും റൂം എടുത്തോണ്ട്…”

Leave a Reply

Your email address will not be published. Required fields are marked *