നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

Posted by

ആമിയുടെ നിഴല് പോലും നോക്കാൻ ധൈര്യമില്ലാതിരുന്ന ഞാൻ അടുത്ത ആളേ കൃതികക്ക് പരിജയപെടുത്തി…

 

​”ഇത് നിധി…”

 

നിധി ചിരിച്ചു കാണിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകളിൽ തീയായിരുന്നു…. 😐

 

​”പിന്നെ ഇത് റോസ്…”

 

റോസ് മാത്രം ഒരു ചമ്മിയ ചിരിയോടെ കൃതികയെ നോക്കി.

 

​”ഞാൻ കൃതിക…”

 

അവൾ തന്നേ അവളേ എല്ലാവർക്കും പരിചയപ്പെടുത്തി..

 

സ്റ്റേഷനിൽ നിന്നും പോവുമ്പോൾ കൃതികയായിരുന്നു എന്റൊപ്പം ഫ്രണ്ടിൽ ഇരുന്നത്…

 

അവൾ ഓരോരോ വിശേഷങ്ങൾ പറയാൻ തുടങ്ങി….അറിയാതെ പോലും ഇതിനിടക്ക് ഞാനുമായി ബന്ധമുള്ള കാര്യങ്ങൾ പറയരുതേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന…

 

കൃതിക ബാക്കിയുള്ളവരോട് ഓരോന്ന് ചോദിക്കുന്നടെങ്കിലും വലിയ താൽപ്പര്യമില്ലാത്ത മട്ടിലാണ് ആമിയും നിധിയും സംസാരിക്കുന്നത്…

 

പക്ഷേ റോസിന്റെ കാര്യം നേരേ തിരിച്ചായിരുന്നു. കുറഞ്ഞ സമയംകൊണ്ട് തന്നേ അവർ രണ്ട് പേരും കമ്പനിയായി…

 

ഏകദേശം പകുതി ദൂരം കഴിഞ്ഞിട്ടുണ്ടാവും…

 

“ദേവാ നീ പറഞ്ഞതുപോലെ ഈ സ്ഥലം ശരിക്കും കൊള്ളാം ട്ടോ. പ്രത്യേകിച്ച് ഇവിടുത്തെ പെണ്ണുങ്ങൾ എല്ലാവരും നല്ല കിടിലൻ ചരക്കുകൾ..”

 

അവൾ പുറത്തേ കാഴ്ചകൾക്ക് കണ്ണും നട്ടുക്കൊണ്ട് പറഞ്ഞു…..

 

ഇഞ്ചിഞ്ചായി കൊല്ലുന്നതിനു പകരം ഇവൾക്കെന്നേ ഒറ്റയടിക്കങ്ങ് കൊന്നൂടെ… 🥲

 

ഞാൻ മിററിലൂടെ ബാക്കിലേക്കൊന്ന് നോക്കി….. റോസ് ചിരിയടക്കാൻ പാടുപെടുന്നുണ്ടെങ്കിൽ ആമിയും നിധിയും എന്നേ തന്നേ നോക്കിയിരിക്കുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *