ഞാൻ പകച്ചു നിൽക്കുന്നതിനിടയിൽ, അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ കവർന്നെടുത്തിരുന്നു..
ആദ്യത്തെ അമ്പരപ്പിൽ ഞാനൊന്ന് മരവിച്ചുപോയി.
ചുറ്റുമുള്ള ലോകം നിശ്ചലമായതുപോലെ…
പക്ഷെ ആ ലഹരിയിൽ കൂടുതൽ നേരം മുഴുകാൻ എനിക്ക് സാധിച്ചില്ല.
ഒരു മിന്നൽ പോലെ എനിക്ക് സ്ഥലകാലബോധം തിരികെ വന്നു.
ഞാൻ വെപ്രാളത്തോടെ, എന്നാൽ അത്ര ബലം പ്രയോഗിക്കാതെ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി.
കൃതിക കിതച്ചുകൊണ്ട് എന്നെ നോക്കുന്നുണ്ടായിരുന്നു.
ഞാൻ വേഗം സൈഡിലേക്ക് നോക്കി.
അവിടെ… ആമി, നിധി, റോസ്
മൂന്നുപേരും കണ്ണ് തള്ളി, ശ്വാസം വിടാൻ പോലും മറന്നതുപോലെ ഞങ്ങളെത്തന്നെ നോക്കി നിൽക്കുകയാണ്.
റോസിന്റെ മുഖത്ത് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാത്തതിന്റെ അമ്പരപ്പായിരുന്നു എങ്കിൽ, ആമിയുടെയും നിധിയുടെയും മുഖഭാവം അതായിരുന്നില്ല.
അവരുടെ കണ്ണുകളിൽ… അത്ഭുതത്തേക്കാളേറെ, ദേഷ്യവും പരിഭവവും അസൂയയും എല്ലാം കൂടിക്കലർന്ന വല്ലാത്തൊരു വികാരം എനിക്ക് കാണാമായിരുന്നു.
എന്നെ പച്ചയ്ക്ക് കത്തിക്കാനുള്ള ദേഷ്യം ആ നോട്ടത്തിൽ ഉണ്ടോ എന്ന് എനിക്കൊരു സംശയം…
എന്റെ വെപ്രാളം നിറഞ്ഞ നോട്ടം ചെന്നെത്തുന്നത് എങ്ങോട്ടാണെന്ന് ശ്രദ്ധിച്ചതുകൊണ്ടാവാം, കൃതികയും പതിയെ തല വെട്ടിച്ച് അങ്ങോട്ടേക്ക് നോക്കി.
അവിടെ, തറയിൽ ഒട്ടിപ്പിച്ചത് പോലെ നിൽക്കുന്ന ആമിയെയും നിധിയെയും റോസിനെയും അവൾ കണ്ടു.
അവളുടെ മുഖത്തെ ആ പ്രണയഭാവം പതിയെ മാറി, പകരം ഒരു ആകാംക്ഷ ആ കണ്ണുകളിൽ നിറഞ്ഞു.