നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

Posted by

 

​ആ പുഞ്ചിരിയോടെ തന്നെ അവൾ പതിയെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.

 

​എന്നെ ചേർത്തുപിടിക്കാനോ സംസാരിക്കാനോ ആണെന്നാണ് ഞാൻ കരുതിയത്. അവളുടെ കണ്ണുകളിൽ സൗമ്യതയുണ്ടായിരുന്നു.

​പക്ഷേ…

​ഒരു നിമിഷം… കണ്ണിമ വെട്ടുന്ന വേഗത്തിൽ ആ ഭാവം മാറി.

 

അവളുടെ കൈ വായുവിലൂടെ പാഞ്ഞു വന്നു. സർവ്വ ശക്തിയും എടുത്ത് എന്റെ കരണക്കുറ്റി നോക്കി ഒറ്റ വീശൽ!

​ശരിക്കും പറഞ്ഞാൽ ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, വർഷങ്ങളായി മുടങ്ങാതെ ചെയ്യുന്ന രാവിലത്തെ പ്രാക്ടീസ് എന്റെ ശരീരത്തിന് നൽകിയ മെയ്‌വഴക്കം ആ നിമിഷം എന്നെ തുണച്ചു. ചിന്തകൾക്കും മുൻപേ ശരീരം പ്രതികരിച്ചു

 

​അവളുടെ കൈ എന്റെ മുഖത്ത് പതിക്കുന്നതിന് തൊട്ടുമുമ്പ്, ഒരു മിന്നൽപിണർ പോലെ ഞാൻ തല വെട്ടിച്ച് പിന്നോട്ട് മാറി.

 

​അവളുടെ കൈ എന്റെ മുഖത്ത് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ശൂന്യതയിൽ വീശിപ്പോയി. വായു കീറിമുറിച്ചു പോയ ആ കൈവീശലിന്റെ ശക്തിയിൽ അവൾ ഒന്ന് വേച്ചുപോയി.

 

അടി ലക്ഷ്യം തെറ്റി വായുവിലൂടെ പാഞ്ഞുപോയപ്പോൾ, അവളുടെ മുഖത്ത് ഒരു നിമിഷം ജാള്യതയും പിന്നെ വല്ലാത്തൊരു പരിഭവവും ഉണ്ടായിരുന്നു

 

“പട്ടി തെണ്ടി നായിന്റെ മോനേ നിന്നോട് എപ്പോ വരാനാടാ ഞാൻ പറഞ്ഞത്… ”

 

ഹോ സമാധാനമായി ഇവൾക്കൊരു മാറ്റവും വന്നിട്ടില്ല….

 

ചുണ്ടുകൾ കൂർപ്പിച്ച്, നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെത്തന്നെ നോക്കി നിന്നു.

 

​ആ നോട്ടം അധികനേരം നീണ്ടുനിന്നില്ല…

 

​എന്തെങ്കിലും പറയുന്നതിന് മുൻപേ, അവൾ എന്റെ ദേഹത്തേക്ക് ചാഞ്ഞു. കഴുത്തിലൂടെ കൈകൾ വരിഞ്ഞു മുറുക്കി, എന്നെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *