നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

Posted by

​ഓരോ ചുവട് വെച്ച് അടുത്തെത്തുംതോറും ആ രൂപം കൂടുതൽ വ്യക്തമായി വന്നു…

​അതെ… അത് കൃതികയായിരുന്നു.

 

വന്നിട്ട് കുറേ നേരമായെന്ന് മിക്കവാറും എനിക്കിന്ന് അവളുടെ കയ്യിൽ നിന്നും കിട്ടും😐

 

കരിയിലകൾ നിറഞ്ഞ ആ പ്ലാറ്റ്‌ഫോമിലൂടെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

 

കാലുകൾ നിലത്തമരുമ്പോൾ ഉണ്ടാകുന്ന ചരചര ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാമായിരുന്നു, എന്നിട്ടും അവൾ തലയുയർത്തി നോക്കിയില്ല.

 

​താടിക്ക് കൈയ്യും കൊടുത്ത്, ശൂന്യമായ റെയിൽപ്പാളങ്ങളിലേക്ക് നോക്കി പ്രതിമ പോലെ ഇരിക്കുകയാണ് അവൾ.

 

ആ ഇരിപ്പ് കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് തോന്നി, യാത്രയുടെ ക്ഷീണം കാരണം അവൾ ഇനി ഉറങ്ങിപ്പോയോ എന്ന്.

 

കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അവളുടെ മുഖത്തെ പാതിയോളം മറച്ചിരുന്നു.

 

​ഞാൻ അവൾക്ക് തൊട്ടുമുന്നിലായി ചെന്നു നിന്നു. എന്റെ നിഴൽ അവളുടെ ദേഹത്ത് വീണിട്ടുപോലും അവളതറിഞ്ഞില്ല. അവൾ മറ്റേതോ ലോകത്താണെന്ന് തോന്നി.

 

​ഒടുവിൽ, നിറഞ്ഞൊഴുകുന്ന ആകാംക്ഷയോടെ ഞാൻ അവളെ വിളിച്ചു…

​”കൃതി…”

 

​ആ പേര് കാതിൽ പതിഞ്ഞതും… വളരെ സാവധാനം, ഒരു യന്ത്രപ്പാവ ചലിക്കുന്നത് പോലെ അവൾ തല ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി…

 

​പ്രതീക്ഷിച്ചതുപോലൊരു ക്ഷീണമോ പരിഭവമോ ഒന്നും ആ മുഖത്തുണ്ടായിരുന്നില്ല. മറിച്ച്, മനോഹരമായ ഒരു പുഞ്ചിരിയായിരുന്നു ആ ചുണ്ടുകളിൽ. ആ ചിരി കണ്ടപ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന ചെറിയൊരു ഭയം അലിഞ്ഞില്ലാതായി.

Leave a Reply

Your email address will not be published. Required fields are marked *