”റോസേ… നീ… നീ നിന്റെ ഫോണിൽ അതൊന്ന് ഫോട്ടോ എടുത്ത് കാണിച്ചേ…”
ഞാൻ ടോസിനോട് പറഞ്ഞു…
റോസ് ഫോൺ എടുത്ത് എന്റെ കഴുത്തിന് പിന്നിലെ ആ രൂപത്തിന്റെ ഫോട്ടോ എടുത്തു.
”ഇതാ…”
അവൾ ഫോൺ എനിക്ക് നേരെ നീട്ടി.
ആ സ്‌ക്രീനിലെ ചിത്രം കണ്ടതും എന്റെ കാറ്റ് പോയ അവസ്ഥയായിരുന്നു…
കഴുത്തിന് തൊട്ടുതാഴെ, നട്ടെല്ലിനോട് ചേർന്ന് കറുത്ത മഷിയിൽ തെളിഞ്ഞു നിൽക്കുന്ന ഒരു പാമ്പിന്റെ ചിത്രം.
ഈ രൂപം… ഇത്…
ഇത് ഞാൻ ഇതിനുമുമ്പ് കണ്ടിട്ടുണ്ട്.
ആ വെള്ളത്തിനടിയിലുള്ള കവാടത്തിൽ!
കൊത്തിവെച്ചിരുന്ന അതേ ചിഹ്നം!
എന്റെ ഓർമ്മയിൽ ഇതുവരെ ഞാൻ ഒരു ടാറ്റു പോയിട്ട്, ഒരു വര പോലും എന്റെ ശരീരത്തിൽ വരച്ചിട്ടില്ല.
എന്നിട്ടും… ഇതെങ്ങനെ ഇവിടെ വന്നു?
ആ ഫോട്ടോയിലേക്ക് നോക്കുന്തോറും ആ പാമ്പ് എന്നെ നോക്കി അനങ്ങുന്നതുപോലെ എനിക്ക് തോന്നി.
എനിക്ക് ഭയം തോന്നിയില്ല. കാരണം ആ ചിത്രം കണ്ടപ്പോൾ തന്നേ മനസ്സിലായി ഞാൻ മൂഞ്ചി എന്ന്…ഇനി പേടിച്ചിട്ടൊന്നും കാര്യമില്ല.
“നിങ്ങൾ… നിങ്ങളിത് ഇതിനുമുന്നേ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?”
വിരൽ ആ ഫോട്ടോയിലെ പാമ്പിന്റെ ചിത്രത്തിന് നേരെ ചൂണ്ടി ഞാൻ ആമിയോടും നിധിയോടും ചോദിച്ചു…..
ആമിയും നിധിയും പരസ്പരം നോക്കി.
പിന്നെ ആ ചിത്രത്തിലേക്കും.
അവർ നിഷേധാർത്ഥത്തിൽ തലയാട്ടി.
വട്ടത്തിലും തൃകോണത്തിലും ചതുരത്തിലും മൂഞ്ചി എന്ന് മനസ്സിലാക്കിയ ഞാൻ അവരുടെ ആ മറുപടിയിലും ഞെട്ടിയില്ല..