ഏഴാം നാൾ [കൊച്ചുമോൻ]

Posted by

ഞങ്ങളുടെ കൂടെ കുറച്ചു കൂട്ടുകാർ ഉണ്ട്..

സുമേഷ് ചേട്ടനെ ഭയങ്കര വഴക്ക് പറച്ചിൽ ആണ്…

പുള്ളി പറയുന്നത് ഒന്നും അവർ കേൾക്കുന്നില്ല…

അവരുടെ ചോദ്യം നീയെന്തിന് ഇവളെ കെട്ടി എന്നാണ്…

ഞങ്ങൾ ഇഷ്ടം ആണ് അമ്മേ… ഞാൻ പ്രണയിച്ച പെണ്ണാ.. എന്റെ പെണ്ണാ… എന്നൊക്കെ പുള്ളി പറയുന്നുണ്ട്…

പക്ഷെ അമ്മ അതൊന്നും കേൾക്കുന്നില്ല..

അവർ കുറെ കുറ്റങ്ങൾ ആണ് പറയുന്നത്…

ഞങ്ങളുടെ കൂടെ വന്ന കൂട്ടുകാർ വരെ പറഞ്ഞു നോക്കി.. അമ്മ കേൾക്കുന്നില്ല അംഗീകരിക്കുന്നില്ല..

അവസാനം ഞങ്ങളോട് കൂട്ടുകാർ പറഞ്ഞു നിങ്ങൾ ഞങ്ങളുടെ കൂടെ പോരെ.. നമുക്ക് വേറെ വീട് നോക്കാം…

ഈ സമയം ആയപ്പോഴേക്കും അയല്പക്കത്ത് താമസിക്കുന്ന സുമേഷ് ചേട്ടായിയുടെ അമ്മാവൻ വന്നു… പുള്ളി കാര്യങ്ങൾ പറഞ്ഞു കൊടുത്തു… ഒരുവിധം അമ്മ സമ്മതിച്ചു….

അങ്ങനെ ഞങ്ങൾ അകത്ത് കയറി.. എന്നെ കൊണ്ട് സുമേഷ് ചേട്ടായി പുള്ളിയുടെ റൂമിൽ കയറി…

ഞങ്ങൾ പരസ്പരം നോക്കി ഇരിക്കുമ്പോൾ… ഞാൻ പറഞ്ഞു..

ചേട്ടായി നമുക്ക് വേറെ വിട് എടുത്തു മാറിയാലോ..

എടി അത് നമുക്ക് ആലോചിക്കാം.. പക്ഷെ അമ്മ ഇവിടെ തനിച്ചല്ലേ ഉള്ളൂ..

അതൊക്കെ ശരി.. ഇപ്പോൾ കണ്ടില്ലേ ചേട്ടായി അമ്മയുടെ സ്വഭാവം..

ഞാൻ സുമേഷ് ചേട്ടന്റെ മുഖത്ത് നോക്കി ഇരുന്നു…

എടി ഞാൻ വിചാരിച്ചില്ല അമ്മ ഇങ്ങനെ പെരുമാറുമെന്ന്..

അപ്പോഴേക്കും അമ്മാവൻ വന്നു കതകിൽ മുട്ടി..

 

ചേട്ടായി വാതിൽ തുറന്നു…

 

എന്താ അമ്മാവ…

എടാ നീ പെട്ടന്ന് വന്നേ..

 

എന്താ കാര്യം..

 

Leave a Reply

Your email address will not be published. Required fields are marked *