ഞാൻ സത്യേട്ടനോട് പറഞ്ഞു..
അവന്റെ ചെവിയിൽ മറ്റേ കുന്ത്രാണ്ടം ആണ്..
ചേട്ടൻ ചിരിച്ചു…
ഞാൻ ഫോണെടുത്തു അവനെ വിളിച്ചു..
എടാ ഒരു മുണ്ട് ഇങ്ങ് കൊണ്ടുവാ..
അല്പം കഴിഞ്ഞപ്പോൾ ഒരു മുണ്ടും ആയി മോൻ കതക് തുറന്നു വന്നു….
എന്നിട്ട് എന്നോട് ചോദിച്ചു..
അമ്മ കഴിക്കാൻ ആയോ…
ആയെടാ…
അവൻ അടുക്കളയിലേക്ക് പോയി..
ഞാൻ ഒരു മുറി കാണിച്ചു കൊടുത്തു..
സത്യേട്ട.. ആ മുറിയിൽ കയറിക്കോ…
ഞാൻ എന്റെ ഭർത്താവിനെ നോക്കി..പുള്ളി അടിച്ചു പൂസായി തല കുമ്പിട്ടു ഇരിക്കുവാണ്..
എന്നോടും സത്യേട്ടനോടും എന്തോ പറയുന്നുണ്ട്.. ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ല..
സത്യേട്ടൻ എന്നെ നോക്കി..ഞാൻ പറഞ്ഞു..
ചേട്ടാ അതൊന്നും കേൾക്കേണ്ട..
ചേട്ടൻ പുഞ്ചിരിച്ചു..
എന്റെ ഭർത്താവിന്റെ മുന്നിലെ കുപ്പി കാലി ആകാറായി… പുള്ളി ഷർട്ട് ഊരി സോഫയിൽ ഇട്ടിട്ടുണ്ട്.
മുണ്ട് ഉടുത്തിട്ടുണ്ട്… ഞാൻ ഡ്രസ്സ് എടുത്തു അടുക്കളയിൽ പോയി മകൻ അവിടെ ഇരുന്നു ഫുഡ് കഴിക്കുന്നു…
ഞാൻ ഡ്രസ്സ് സോപ്പ് വെള്ളത്തിൽ ഇട്ട് അടുക്കളയിൽ കയറി.. മോൻ എന്നോട് പറഞ്ഞു.. ഞാൻ റൂമിൽ കയറിയാൽ ഇനി എന്നെ വിളിക്കരുത്…
ഞാൻ അവനെ നോക്കി..
ഞാൻ പുറത്തു വന്നാൽ ചിലപ്പോൾ അപ്പനും ആയി ഇനിയും വഴക് ഉണ്ടാകും.. ആ വന്ന ചേച്ചിയുടെ അമ്മായി അപ്പന് മനുഷ്യന് ഇൻസൾട് ആകും..
അതുകൊണ്ട് എന്നെ ഇനി വിളിക്കരുത്.. ഞാൻ ഹെഡ്സെറ്റ് വെച്ചു സിനിമ കണ്ടുകൊണ്ട് ഇരുന്നോളാം..
എടാ അച്ഛൻ ഫുൾ പൂസായി… ഞാൻ പറഞ്ഞു..
എനിക്ക് മനസ്സിലായി.. അതുകൊണ്ടാ ഞാൻ പറഞ്ഞത്…