വളരെ ശാന്തം ആയ പ്രേദേശം എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി അവിടെ എല്ലാം. ബോട്ട് പതിയെ ജെട്ടിയില്ലേക് അടുത്തു എനിക്ക് ഇറങ്ങേണ്ട അതെല്ലാം എത്തി. അവിടെനിന്നും ഓരോരുത്തരോടും ചോദിച്ച് ഞാൻ അങ്ങനെ എൻന്റെ അമ്മവീട്ടിൽ എത്തി. ഓർഡിനോട് ചേർന്ന് തന്നെയാണ് വീട് ഇരിക്കുന്നത്.
ഞാൻ അവിടെ നിന്നും തന്നെ ഞാൻ വീടിനെ ഒന്ന് നോക്കി. വലിയ മോഡി ഒന്നും ഇല്ലാത്ത എന്നാൽ ഒട്ടും പഴയതും അല്ലാത്ത ഓടിട്ട വീട്. എനിക്ക് വളരെ അതികം ഇഷ്ട്ടം ആയി. വീടിന്റെ മുമ്പിലായി ചെറിയ ഒരു പൂന്തോട്ടവും ഉണ്ട്. വീട് ചുറ്റും വേലി കെട്ടി മറച്ചിട്ട് ഉണ്ട്. ഞാൻ വീട്ടിലേക്ക് നോക്കിയപ്പോൾ കണ്ടു രണ്ട് സ്ത്രീകൾ വീടിന്റെ ഉമ്മറത്തു ഇരുന്ന് സംസാരിക്കുന്നത്.
എനിക്ക് മമ്മിയുടെ വീട്ടിലെ ആരെയും അറിയില്ല മമ്മിയുടെ അമ്മയുടെ ഫോട്ടോ പോലും ഞങ്ങടെ കൈയിൽ ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഇപ്പൊ അവിടെ ഇരിക്കുന്നത് ആരാണെന്നോ എന്താണെന്നോ എന്ന് എന്നും എനിക്ക് അറിയില്ല ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. പരിചയം ഇല്ലാത്ത ഒരാൾ വീട്ടിലേക് വരുന്നത് കണ്ട് അവർ സംസാരം നിർത്തി എന്റെ നേരെ നോക്കി എന്നോട് ചോദിച്ചു.
സ്ത്രീ 1 : ആരാ എന്താ വേണ്ടേ
ഞാൻ : ഇതല്ലേ മറിച് പോയ ജോസഫിന്റെ വീട്. ( മമ്മിയുടെ അച്ഛന്റെ പേരാണ് ജോസഫ് )
സ്ത്രീ 1: അതെ എൻ്റെ ഭർത്താവാണ് അദ്ദേഹം നിങ്ങൾ ആരാ എന്ത് വേണം
അവർ അത് പറഞ്ഞതും ഞാൻ എൻ്റെ ബാഗ് താഴെ ഇട്ട് അവരെ പോയി കെട്ടിപിടിച്ചു
പെട്ടന്ന് ഉണ്ടായ പ്രവർത്തിയിൽ അവർ പേടിച്ചു പോയി ഞാൻ അവരെ വരിഞ്ഞു മുറുക്കി കൂടെ ഉണ്ടായിരുന്നവരുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. ആദ്യത്തെ ഞെട്ടൽ മാറിയതും അവർ എന്നേ തള്ളി മാറ്റി പെട്ടെന്ന് ഉണ്ടായ നികത്തിൽ ഞാൻ ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു. അവർ എൻ്റെ നേരെ ചീറി.