വലതു ഭാഗത്തേക്ക് ഒന്ന് നോക്കി
താൻ നിൽകുന്ന റോഡിൽ നിന്നും വലതു ഭാഗത്തേക്ക് നീണ്ടു പോകുന്ന ഒരു ചെറിയ റോഡ് അതിൻ്റെ ഒരു വശത്ത് ചെറിയ തെങ്ങുകൾ അതിർ ഇട്ട് നിൽകുന്നു
കുറച്ച് മാറി ഇടത് വശത്തായി ഒരു രണ്ടു നില വീട്
നിലാവിൻ്റെ ചെറിയ വെളിച്ചത്തിൽ അയാൾക്ക് അത് കൃത്യമായി കാണാമായിരുന്നു
റോഡ് ക്രോസ് ചെയ്ത് അയാള് അങ്ങോട്ട് നടന്നു
കഴിയാറായ സിഗരറ്റ് സൈഡിലേക്ക് വലിച്ചെറിയൂന്നു
ലുങ്കി ഒന്ന് കൂടെ ബലത്തിൽ മാടി കെട്ടി അയാളുടെ നടത്തം
മതിലു ഗേറ്റ് ഒക്കെ ഉള്ള ഒരു വീട്… കയറുന്ന ഇരുഭാഗത്തും ചെടി ചട്ടിയും ചെടിയും
അയാള് ചുറ്റും ആകെ ഒന്ന് വീക്ഷിച്ചു… തൊട്ട് വലതു വശത്തായി ഒരു വീട് കൂടി ഉണ്ടായിരുന്നു
അപ്പോഴാണ് അയാളുടെ കണ്ണിൽ പെട്ടത് അതേ വീട്ടിൽ വരാന്തയിൽ ഇരിക്കുന്ന ഉയരമുള്ള ഒരു നായ
അയാളുടെ തലച്ചോർ ഉണർന്നു
നേരെ നടന്നത് തൊട്ട് അപ്പുറത്തെ വീട്ടിലെക്ക് ആയിരുന്നു
അവിടെ ചുമരിന് അരികിലായി കിടത്തി വച്ച ഒരു ഇളം ചുവപ്പ് നിറമുള്ള കോണി എടുത്ത് അയാള് ആ വീടിൻ്റെ വലതു വശത്ത് വന്ന്
മതിലിൽ കോണി ചാരി വച്ച് അയാള് കയറി കോണി എടുത്ത് അപ്പുറത്തെ വീടിൻ്റെ സൻ ഷെയ്ഡിലും ഇപ്പുറത്തെ വീടിൻ്റെ ഒന്നാം നിലയിലും ആയി വച്ച് കയറി
ഇപ്പോള് അയാള് അസ്വം കണ്ട വീടിൻ്റെ രണ്ടാം നിലയുടെ ബേസിൽ നിൽകുന്നു
വെറുതെ അടച്ചിരുന്ന ജനൽ പതിയെ തുറക്കുന്നു
നീളത്തിൽ ഉള്ള വെളുത്ത കമ്പികൾ
അയാള് ഒന്ന് ഉള്ളിലേക്ക് നോക്കി ഒഴിഞ്ഞ മുറി
ഒരു മേശയും അല്ലറ ചില്ലറ സാധനങ്ങളും മാത്രം
കമ്പനിയുടെ മർമ്മത്തിന് പിടിച്ച് ഒരു ഒറ്റ വലി