തന്തയും തള്ളയും മോനും പേടിച്ചു വിറച്ചുന്നുറപ്പ്.അവരുടെ പരസപരം നോട്ടവും പരിങ്ങലും കണ്ട് എനിക്ക് നല്ല ചിരി വന്നു . ഇനി ഇവിടന്ന് പോണേൽ വെല്ലുവിളിച്ച തന്ത അമ്മയുടെ കാലു പിടിക്കണ്ട അവസ്ഥയാണ്
“ശ്രീദേവി….” പേടിയുള്ള സ്വരത്തിൽ തള്ള അമ്മയോടെന്തോ പറയാൻ വന്നു. കൈ പോക്കി അമ്മയത് തടഞ്ഞു
“മരിയാദക്കാണേൽ. നല്ലപോലെയാണേൽ അനുഷ ഇല്ലാതെ നിങ്ങൾക്ക് ഇവിടന്ന് പോകാം…ഇല്ലേൽ….” കൈ കെട്ടിയമ്മ ചെയറിൽ ചാരി ഇരുന്ന് അവരെ നോക്കി പറഞ്ഞു. പറച്ചിൽ മാത്രമല്ല നല്ല ഒരു ഭീഷണി കൂടെയല്ലേയത്.
നാണം കെട്ട തന്തയാണ് ആദ്യം ഇറങ്ങിയോടാൻ നോക്കിയത്. ഒരടി വെച്ചപ്പോഴ കിട്ടു മുരണ്ടു. അധികം അവരെ വിഷമിപ്പിക്കാതെ അമ്മ കിട്ടുവിനെ ഒരു വിളിയിൽ കൂട്ടിലേക്ക് പറഞ്ഞയച്ചു.
തന്തയും,തള്ളയും ബാക്കിൽ മോന്ത താങ്ങി അളിയനും ആളുകളെ മുന്നിലേക്ക് മെല്ലെയിറങ്ങി. വന്ന ജനക്കൂട്ടം ഒരടി മുന്നോട്ട് വെച്ചപ്പോഴേ അന്തരീക്ഷം മൊത്തം വീണ്ടും ചൂട് പിടിച്ചു.
തന്തേം,തള്ളേം,അളിയനും ഒരു നിവര്‍ത്തിയുമില്ലാതെ അമ്മയുടെ കരുണക്ക് വേണ്ടി തിരിഞ്ഞു നോക്കി. ഞാൻ അനുഷേച്ചിയെ കൂട്ടി വരാന്തയിലേക്ക് നിന്നു. യാചിച്ചു നിൽക്കണ അവരുടെ നിൽപ്പ് ചേച്ചിയൊന്ന് നേരിട്ട് കൺകുളിർക്കേ കാണട്ടേന്ന് വിചാരിച്ചു . കൊല്ലാൻ നോക്കിയ ആളുകൾ തന്നെ അവരുടെ സ്വന്തം ജീവന് വേണ്ടി ചേച്ചിയോട് യാചിക്കട്ടെ. കരച്ചിൽ നിർത്തി കൈ കെട്ടി വരാന്തയിൽ കരുത്തോടെ നിൽക്കുന്ന അനുഷേച്ചിയുടെ നേരയും വന്നു തെണ്ടികളുടെ കണ്ണ്.
“അനുഷേ.. ന്താ ചെയ്യണ്ടേ? ….” അമ്മ ലിവിങ് റൂമിൽ നിന്നും ചോദിച്ചു.ഹേ…എനിക്കതൊരു അമ്പരപ്പായി! അങ്ങനൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചേയില്ല. തമ്പുരാട്ടി എന്ന് മുതലാ ഇങ്ങനെ അഭിപ്രായമൊക്കെ ചോദിക്കാന്‍ തുടങ്ങിയെ.അല്ലേൽ ഞങ്ങൾ മനസ്സിലാക്കിയ തമ്പുരാട്ടിയോ,അമ്മയോ അല്ല ആ അകത്തിരിക്കുന്ന കരുത്തുള്ള പെണ്ണെന്നാ എനിക്ക് തോന്നുന്നേ!