“മോനെ അവരെ വിളിയെടാ….” അളിയയനോട് പുറത്തെ തടിയന്മാരെ വിളിക്കാൻ തന്ത ആർത്തതും. പുറത്തേക്കുള്ള വാതിൽ തുറന്ന് മുരണ്ട് കൊണ്ട് കിട്ടു വന്നതും ഒരുമിച്ചായിരുന്നു. വന്നവരെ നോക്കി അവൻ ഉറക്കെ രണ്ടു കുര കുറച്ചു വാതിൽക്കൽ നിന്നു.
വന്ന കിട്ടുവിനെ നോക്കിയതാണേലും തമ്പുരാട്ടി ഒഴികെ എല്ലാരുടെയും നോട്ടം പുറത്തേക്ക് ആയപ്പോ. തുറന്ന വാതിലിന്‍റെ പുറത്ത് വരാന്തയിൽ,നിലത്ത് ഞങ്ങൾക്ക് തിരിഞ്ഞു ഇരിക്കുന്ന ഒരാളുണ്ട്
ആ രൂപവും ഇരുത്തവും കണ്ടാൽ അറിയാം അത് വേറെ ആരുമല്ല ചന്ദ്രനാണ്!!
പക്ഷെ അയാളുടെ മുന്നിൽ,ആ മുറ്റം നിറഞ്ഞു ഒരു ജനക്കൂട്ടം എന്തിനും തയ്യാറായി നിൽക്കുന്നത് കണ്ട് എന്‍റെ വായ അറിയാതെ പൊളിഞ്ഞു.അമ്മയുടെ ആളുകള്‍ !!
വന്ന തടിയന്മാർ ഒന്നും ചെയ്യാനാവാതെ പേടിച്ചുകൊണ്ട്,അവരുടെ ഇടയിൽ നിന്ന് തന്നെ തുറന്ന വാതിലൂടെ അകത്തേക്ക് നോക്കുന്നുണ്ട് ഞങ്ങളെ.വന്നവരുടെ കയ്യിൽ വടിയും കത്തിയുമുണ്ട്.അമ്മയുടെ ഒരു വാക്ക് കേൾക്കാൻ കൊതിക്കുന്ന പോലെയാണ് അവരുടെ നിൽപ്പ്.
മനസ്സിൽ ഉണ്ടായിരുന്ന ചെറിയ പേടി പോലും തമ്പുരാട്ടിയുടെ സൈന്യത്തെ കണ്ട് ഇല്ലാതായി.
ഞാനെന്‍റെ അമ്മപെണ്ണിനെ ആദരവോടെ നോക്കി.എന്തൊക്കെ സസ്പെൻസാണ് തമ്പുരാട്ടി ഉണ്ടാക്കി വെച്ച് ഇടക്ക്,ഇടക്ക് പൊട്ടിക്കുന്നത്? .ഇതൊക്കെ അമ്മയെപ്പോഴാണാവോ മനസ്സിൽ കണ്ടത്? ചേച്ചിയെ പറഞ്ഞത് വിടാൻ അമ്മയ്ക്കും തീരെ താൽപ്പര്യം ഉണ്ടായിരുന്നിരിക്കില്ല.ഇവർ വന്നതിന് കാരണം അമ്മയാണെന് വെറുതെ ഞാൻ തെറ്റ് ധരിച്ചതല്ലേ?
എന്നാലും ഇരിക്കുന്ന അമ്മപെണ്ണിന്‍റെ പവർ നോക്കണേ.വിളിച്ച വിളിപ്പുറത്തു എന്തിനും തയ്യാറായി നിക്കുന്ന കുറേ ആളുകൾ വരെ കക്ഷത്തിരിക്കല്ലേ? എന്നിട്ട് അതിന്‍റെ എന്തേലും അഹങ്കാരം ആ മുഖത്തുണ്ടോ? എവിടെ!!