“ആരാ അനുഷേച്ചിയത്….” എന്നാലും എന്‍റെ നാക്ക് അടങ്ങി നിന്നില്ല.
“എന്റെ കൂടെ പഠിച്ചതാടാ…” ചേച്ചി അവനെ ഓർത്തെടുക്കുന്ന പോലെ പറഞ്ഞു. എനിക്കങ്ങു വല്ലാതായി. എന്റെ മുഖം മാറിയത് ഞാൻ തന്നെയറിഞ്ഞു. അത് കണ്ടിട്ടാണോ എന്തോ ചേച്ചി എന്റെ നെഞ്ചത്തു തലവെച്ചു കെട്ടിപിടിച്ചു നിന്നു.
“സുന്ദരനായിരുന്നു, എന്നെ ഭയങ്കര കാര്യായിരുന്നു..അവനോടുള്ള ഇഷ്ടം കൂടി കൂടി പൊട്ടിത്തെറിക്കുന്ന അവസ്ഥായിരുന്നു.പക്ഷെ നിക്കൊന്നും പറയാങ്കഴിഞ്ഞില്ല.അവനെന്നോട് അങ്ങനൊരു ഇഷ്ടണ്ടാവോ,ഇല്ലയോന്നറിയാതെ എത്ര കാല ഞാൻ നിന്നെ….“ കേൾക്കാൻ തീരെ സുഖമില്ലാത്ത കാര്യം ആയോണ്ട് തന്നെ ഞാൻ മിണ്ടാൻ ഒന്നും നിന്നില്ല.
”അവസാനം നടക്കൂല്ലന്ന് തോന്നിയപ്പോ…അവനെ മറക്കാൻ,ഞാനിന്ന് വന്ന കാട്ടുമാക്കാനെ നോക്കി.അവനും എന്നെ നോട്ടമുണ്ടായിരുന്നു, ഞങ്ങൾ വേഗം സെറ്റ് ആയി. അതോണ്ടല്ലേ ആദ്യം ഞാൻ നിന്നോട് വന്നു പറഞ്ഞേ? “
ചേച്ചി വീണ്ടും മുഖം ഉയർത്തി നോക്കി.ആ മുഖത്തു ചിരിയാണ്. സങ്കടം കണ്ടതേയില്ല!
“എന്റെ കഥ കേട്ടിട്ട് നീയെന്തിനാ കരയണേ മോനൂസേ…?” അപ്പോഴാണ് ഞാൻ കണ്ണ് നിറച്ചു നിൽക്കാണ് എനിക്ക് തന്നെ മനസ്സിയത്. ചങ്കിൽ കൊള്ളുന്ന കാര്യം പറഞ്ഞ പിന്നേ എന്ത് ചെയ്യാനാ.
“ഞാൻ കരഞ്ഞൊന്നും ല്ലാ ”
“ആഹാ ചിരിച്ചതാ ….? കണ്ണിൽ നിറഞ്ഞത് അപ്പോ തുപ്പലാവും ല്ലേ?”ചേച്ചിയുടെ തമാശ.
“ചേച്ചി നിർത്തിക്കോ ” ഞാൻ കള്ള ദേഷ്യം കാട്ടി. സ്ലാബിൽ ഒന്ന് ഇളകിയിരുന്നു ചേച്ചിയെന്റെ രണ്ട് തോളിലും കയ്യിട്ടു.
“ഇത്രക്ക് ഇമ്പാക്ട് ഉള്ള സ്റ്റോറി ആണോന്റെ? മോനൂസിനെ കരയിക്കണേല്‍ മോശമാവൂല്ലല്ലോ?” ചേച്ചി സംശയം ചോദിച്ചു പിരികം രണ്ട് വട്ടം ഉയർത്തികാട്ടി.