തമ്പുരാട്ടി 4 [രാമന്‍]

Posted by

“ഒന്ന്‍ പോ അനുഷേച്ചി…ഞാനതിന് കല്യാണം കഴിക്കുന്നില്ല,എനിക്ക് കല്ല്യാണമേ വേണ്ടാ.” നസീമ താത്തയും,ഹിബയും,ചേച്ചിയും കിട്ടാത്ത മുന്തിരി പോലെ അമ്മയും നിക്കുമ്പോ ഞാനെന്തിന് വേറെ പെണ്ണിനെ എന്റെ തലയിൽ വെക്കണം.കാമുകിയാവാനും,അമ്മയാവാനും,ചേച്ചിയാവാനും എല്ലാത്തിനും  പെണ്ണുങ്ങൾ നിറഞ്ഞു നിൽക്കല്ലേ?

“ഹേ അതെന്താ.. മോനൂസ് വിരഹ കാമുകനാണോ..”ചേച്ചി പിരികം പൊക്കിയിളക്കി “മ് മ്…ഏതാ ആ കളഞ്ഞു പോയ സുന്ദരി…?” എന്റെ നെഞ്ചിൽ ഒരു ഭൂമികുലുക്കം തന്നെ നടന്നു. മുന്നിലിരിക്കണ, എന്നോട് കൊഞ്ചുന്ന ഈ പെണ്ണല്ലാതെ വേറെ ഒരു പ്രേമവും എനിക്കിന്നേവരെയുണ്ടായിട്ടില്ല! ആ സുന്ദരി ചേച്ചിയാണെന്ന് പറയണമെന്നുണ്ട്.പക്ഷെ വേണ്ട!

“അതൊ..ക്കെയുണ്ട് ”എത്ര പിടിച്ചു വെച്ചിട്ടും വേദന വാക്കിനെ മുറിച്ചു കളഞ്ഞു. അനുഷേച്ചിയത് കണ്ട് പിടിക്കേം ചെയ്തു.

“സാരല്ലാടാ…പറ്റിച്ചു കളഞ്ഞോ അവൾ? ” മുഖം കയ്യിൽ കോരി അനുഷേച്ചി ചോദിച്ചു.

“മ്ച്ചും…” ഞാൻ തോൾ ഇളക്കിക്കാട്ടി

“വൺ സൈടാ….?” ഈണത്തോടെ അടുത്ത ചോദ്യം. ഞാൻ തല കുലുക്കി.

“അച്ചോടാ എന്റെ കുട്ടി വാ.സാരല്ലട്ടോ…”ചേച്ചിയെന്നെ വാരി കെട്ടിപ്പിടിച്ചു.ഞാൻ കരച്ചിലിന്റെ വാക്കിലെത്തിയിരുന്നു.അന്ന് നഷ്ടപ്പെടുത്തിയെങ്കിലും, ഇന്ന് ഞാന്തന്നെയല്ലേ എന്‍റെ ചേച്ചിയെ വിടാതെ തിരിച്ചു പിടിച്ചത്.?

“എനിക്കും ണ്ടായിരുന്നെടാ അങ്ങനെയൊരാൾ…” പുറം തഴുകി കൊണ്ട് ചേച്ചി മെല്ലെ ചിണുങ്ങി.എന്‍റെ മുകത്തു നോക്കി.“എനിക്കെന്ത് ഇഷ്ടായിരുന്നുന്നറിയോ…” എനിക്കെന്തോ വല്ലായ്മ തോന്നി. ചങ്കിൽ കൊണ്ട് നടക്കുന്ന പെണ്ണ് വന്നു വേറെ ഒരുത്തനെ പറ്റി പറയുമ്പോ എരിയുന്ന പോലെ എന്റെ നെഞ്ച് നീറി.

Leave a Reply

Your email address will not be published. Required fields are marked *