ചേച്ചി പറയുന്നതേ അമ്മ കേൾക്കു എന്നല്ലേ ആ പറഞ്ഞതിന് അർത്ഥം.
“എന്നാലും ശ്രീദേവി.കുടുംബമോക്കെയാവുമ്പോ ചെറിയ വഴക്കൊക്കെയുണ്ടാവും സ്വഭാവികമല്ലേ….?? അവളെ പറഞ്ഞത് മനസ്സിലാക്കണ്ടത് നമ്മളല്ലേ??..” തന്തപ്പിടിയുടെ ഇളിഞ്ഞ ചിരിയോടെയുള്ള ചോദ്യം.ചവിട്ടി കൊല്ലാൻ നോക്കുന്നതാണോ ഇവരെ നാട്ടിൽ ചെറിയ വഴക്ക്. എനിക്കങ്ങു തരിച്ചു കേറി.തന്തയുടെ മോന്തക്കൊന്ന്‍ വീശികൊടുക്കാനാണ് ആദ്യം മനസ്സില്‍ വന്നത്.കടിച്ചു പിടിച്ചു ദേഷ്യം.
ഇവരെ കൂടെ ചേച്ചിയെ വിട്ടാല്‍ ഞാന്‍ കൊല്ലാൻ കൊടുക്കുന്നതിനു തുല്യമാവും.ഞാൻ പെട്ടന്ന് ചാടി എഴുനേറ്റു.ഈ സംസാരമൊന്നും എവിടെയുമേത്താന്‍ പോണില്ല.ഞാനതിനു സംമാതിക്കേമ്മില്ല,ചേച്ചിയുടെ എടുത്തേക്ക് ഞാന്‍ വേഗം നടന്നു. .പുറകിൽ നിന്നാ തള്ള എന്നെ തടയാന്‍ വീണ്ടും വിളിച്ചെങ്കിളും അതൊന്നും കേൾക്കാനേ നിന്നില്ല.
സ്റ്റെയർ ഓടിക്കേറി ചേച്ചിയുടെ റൂമിന് മുന്നിലെത്തി. വാതിൽ ചാരിയിട്ടതാണ്. തള്ളി തുറന്നപ്പോ ചേച്ചിയുണ്ട് കരയുന്നു.. മുന്നിൽ കൈ ചൂണ്ടിയെന്തോ പറയുന്ന നാറി എന്‍റെ അപ്പ്രതീക്ഷിത വരവ് കണ്ട് പകച്ചു. ഞെട്ടി നോക്കിയ ചേച്ചി,കൈ കൊണ്ട് വേഗം ഇടത്തെ കവിൾ മറക്കുന്നതാണ് ഞാന്‍ കണ്ടത്. നെഞ്ച് പിടഞ്ഞു. അവൻ തല്ലിയോ ചേച്ചിയെ? .അതും എന്‍റെ വീട്ടിൽ വെച്ച്??കയ്യിലൂടെ ഒരു തരിപ്പ് അങ്ങ് കേറി.
എന്റെ വരവ് കണ്ടാ നാറി ബാക്കിലോട്ട് രണ്ട് അടിവെച്ച് നിന്നു.
“തല്ലിയോ ഇവൻ? ” തല താഴ്ത്തി മുഖത്തു കൈ വെച്ച് നിന്ന് വിതുമ്പുന്ന ചേച്ചിയെ ചേർത്ത് പിടിച്ചു ഞാൻ ചോദിച്ചു. ചേച്ചി കരഞ്ഞു കൊണ്ട് തല കുലുക്കി.