“അനുഷേച്ചി…..” എന്തോരു കഷ്ടമാണിതെന്നോർത്തു ഞാൻ നീട്ടി വിളിച്ചു പോയി.കേട്ട ഭാവം നടിക്കാതെ ചേച്ചിയതാ സ്റ്റെപ്പിറങ്ങി പോവുന്നു. അറ്റ്ലീസ്റ്റ് ഒന്ന് തിരിഞ്ഞു നോക്കിയാലെന്താ?. ഞാൻ പിന്നാലെ കൂടി.
ലിവിങ് റൂമിലേക്ക് പോവാതെ പാസ്സേജിലൂടെ അമ്മയുടെ റൂമിന് മുന്നിലൂടെ ചേച്ചി ഡെയിനിങ് റൂമിലേക്ക് കടന്നു.
“അനുഷേച്ചി….ഒന്ന് നിക്ക്. സോറി..ഞാൻ പറയണത് കേൾക്ക്. ..” ബാക്കിൽ ചേച്ചിക്ക് പുറകെ പറഞ്ഞുകൊണ്ട് ഞാൻ നടന്നു . അമ്മയുടെ റൂമിന്റെ മുന്നിലെത്തിയപ്പോ ഞാൻ നടത്തം പതിയെയാക്കി റൂമിലേക്ക് നോക്കി. വാതിൽ അടച്ചതാണ്.ഭാഗ്യം അതിന്റെ ശല്യം ഇനിയുണ്ടാകില്ല.
അടുക്കള വരെ ചേച്ചി നടന്നു. പുറകെ ഞാനും. പാതി സ്റ്റെപ്പ് കേറി തിരിച്ചു പോന്നത് നിന്നെക്കണ്ടല്ല എനിക്ക് വെള്ളം കുടിക്കാനാന്ന് അറിയിക്കാൻ വേണ്ടി ഫ്രിഡ്ജ് തുറന്നു അനുഷേച്ചിയുടെ നാടകം.അപ്പോഴേക്ക് തൊട്ട് ബാക്കിൽ ഞാനെത്തിയിരുന്നു.
“അനുഷേച്ചി….” ഞാനാ തോളിൽ കൈ വെച്ചു വിളിച്ചു. ബോട്ടിൽ തുറന്നു വായിലേക്ക് വെള്ളം കമിഴ്ത്തിയിട്ട് , തോളിലുള്ള എന്റെ കൈ അനുഷേച്ചി തട്ടി മാറ്റി. എന്തോരും പിണക്കമാണീശ്വരാ.
“പൊന്ന് അനുഷേച്ചി…സോറി… ഞാനപ്പോ ഒന്നുമാലോചിക്കാതെ പറഞ്ഞ് പോയതാ…”ബോട്ടിൽ ഫ്രിഡ്ജിലേക്ക് തന്നെ വെച്ചപ്പോ ഞാൻ ചേച്ചിയുടെ കൈയ്യിൽ കേറി പിടിച്ചു പറഞ്ഞു. ചേച്ചി അതും മൈൻഡ് ചെയ്യാതെ ഫ്രിഡ്ജ് അടച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി.
“അനുഷേച്ചീ…” സങ്കടം വന്നു. ചേച്ചിയുടെ ഇടത്തേ കൈ ഞാന്‍ പിടിച്ചു വെച്ചു.