ഇതൊക്കെ കേട്ട് തഴക്കം ഉള്ളത് കൊണ്ട് വിഷമം ഒന്നും തോന്നീല്ല.അനുഷേച്ചി തെറ്റിലായത് കൊണ്ട് ഇങ്ങട്ട് വന്നില്ല.ഇല്ലേൽ എനിക്ക് സപ്പോർട്ട് പോലെ ആ പ്രെസെന്‍സെങ്കിലും ണ്ടായേനെ.ശരദാമ്മയുട തോളിലും കയിട്ട് ഞാൻ ഫുഡ് കഴിക്കാൻ പോയപ്പോ ചേച്ചി എന്നെ കാത്തുനിക്കാണ് കഴിക്കാനെന്ന് ശാരദാമ്മ പറഞ്ഞു.അമ്മക്ക് വേണ്ടാന്നും. ഇത് കഴിഞ്ഞ് ശാരധാമ്മയെ വീട്ടിലാക്കാൻ കൂടെ ചെല്ലണമെന്നും ഞങ്ങൾ അനുഷ്‌ച്ചിയുടെ എടുത്തേക്ക് നടക്കുന്നതിന്‍റെ ഇടയിൽ പറഞ്ഞു. ചില സമയങ്ങളിൽ അമ്മ നിൽക്കാൻ പറയുമ്പോ മാത്രമാണ് രാത്രി വരെ ശാരാധാമ്മ ഇവിടെ ഉണ്ടാവൽ.
ഡെയിനിങ്ങ് റൂമിൽ എത്തിയതും ചേച്ചിക്ക് എന്നെ പരിചയമേ ഇല്ലാത്തപോലെ ഇരുത്തം.എന്നെയൊന്നു നോക്കുന്നു കൂടിയില്ല. ഇങ്ങനെ ചേച്ചിയെ കാണുമ്പോ ഉള്ളിലൊരു നോവാണ്. ശാരദാമ്മ അടുക്കളയിലേക്ക് കേറിയ നേരം. ഓടി ചെന്ന് അനുഷേച്ചിയെ കെട്ടിപ്പിടിക്കാൻ എന്‍റെ മനസ്സ് പറഞ്ഞു എന്തിനാ ഞാൻ വെറുതെ ആ പാവത്തിനെ കളിപ്പിക്കണത്?. പക്ഷെ ചേച്ചി ഉണ്ടക്കണ്ണു വെച്ച് ഒളിഞ്ഞു നോക്കണത് കണ്ടപ്പോ,ഈ പിണക്കമൊരു അഭിനയമാണോന്നൊരു സംശയം. ശാരദാമ്മ കേറിവന്ന ചേച്ചിയെ കെട്ടിപ്പിടിച്ചു ഇരിക്കണത് കൂടെ കാണൂല്ലേന്നുള്ള മടി കൊണ്ട് ഞാൻ അടങ്ങിയിരുന്നു ഫുഡ് കഴിച്ചു. ഞങ്ങളുടെ ഈ മിണ്ടാട്ടം ശാരധാമ്മയും സംശയത്തോടെ നോക്കി. ഞാൻ കണ്ണടച്ച് കാണിച്ചു.
മുന്നിലിരുന്നു ചപ്പാത്തിയും, എരുവുള്ള നല്ല മീൻകറിയും കഴിച്ച അനുഷേച്ചിയുടെ ഭംഗിയുള്ള ചുണ്ടുകൾ എരു കൊണ്ട് ചുവന്നു തുടുക്കുന്നതും, ഇടക്കിടക്ക് മടക്കുന്നതും ഞാൻ നോക്കിയിരുന്നു. സഹിക്കാവയ്യാതെ വെള്ളം കുടിക്കുമ്പോഴും ആ ഉണ്ടക്കണ്ണിൽ നിന്ന് കണ്ണീരു വന്നപ്പോഴും, മുഖത്തേക്ക് ഇറങ്ങി വന്ന ഇളംകാപ്പി ചേച്ചിയുടെ മുടികകൾ ഇടത് കൈ കൊണ്ട് മാടി വെക്കുമ്പോഴും,ഞാനറിയാതെ അനുഷേച്ചിയെ അങ്ങനെയിരുന്നു കണ്ണെടുക്കാതെ നോക്കിയിരുന്നു പോയി. എന്തൊരും സുന്ദരിയാണ്.