താഴ്ന്ന തല ആയിട്ടും ഞാൻ കണ്ണ് പൊക്കി മെല്ലെ അമ്മയെ നോക്കി. ദേഷ്യത്തിലാണ് താടക.എന്നെയങ്ങു കൊല്ലാനുള്ള ദേഷ്യം തിളച്ചു നിക്കണ പോലെയാ മുഖം വെച്ച് നിക്കാണ്.പേടിയുണ്ടേലും ഉരുമ്മ ആ വിറക്കുന്ന ചുണ്ടിൽ കൊടുത്താലോന്നൊരു തോന്നൽ.
“ആ ശാരദേച്ചി നിന്നെ തിരഞ്ഞു വീട് മൊത്തം നടക്കാണ്….നിനക്കൊക്കെ തിന്നാൻ തന്നിട്ട് വേണ്ടേ അവർക്ക് അവരെ വീട്ടിൽ പോവാൻ ഹേ ”അടുത്ത ഒച്ചയിടൽ
“സമയം എത്രയായീന്ന് അറിയോ..?അറിയോ? ഒരു പണിയുമില്ലാതെ നിൽക്കല്ലേ ?ന്നാ ഇതൊക്കെ നോക്കീം കണ്ടും ചെയ്തൂടെ. അതൊന്നുല്ല. പൊറകെ ചെന്ന് കെട്ടി എഴുന്നള്ളി കൊണ്ട് വരണം ന്തേലൊന്ന് തിന്നണേൽ ..” വീണ്ടും അടുത്തത്. ഇതിനൊന്നും ഒന്നും തിരിച്ചു പറയാൻ നിക്കരുത്. പറഞ്ഞ പിന്നേ ഇരട്ടി കേൾക്കേണ്ടി വരും. ഞാൻ വീണ്ടും അമ്മയെ ഒളിഞ്ഞു നോക്കി. എന്നെത്തന്നെ നോക്കാണ്. ചൂടാവുമ്പോ അമ്മക്ക് നല്ല ഭംഗിയുള്ള പോലെ തോന്നുന്നു.
“നോക്കി നിക്കാതെ, കേറി ചെല്ലങ്ങട്ട് ” ബാക്കി കൂടെ കിട്ടി ബോധിച്ചു. ഞാൻ നൈസ് ആയിട്ട് കാലുകളൊന്നു ചലിപ്പിച്ചു നോക്കി. അനങ്ങുന്നുണ്ട്. ഏട്ടത്തിയുടെ പ്രശ്നം കാരണാണ് അമ്മയുടെ വിളിയെന്ന ഞാങ്കരുതിയത് .അതല്ലാത്തത് എന്തോഭാഗ്യം.ഇനിയിപ്പോ അമ്മയുടെ കാതിലൊന്നും എത്തീല്ലേ കാര്യങ്ങൾ! ഹാ എന്തേലുംമാവട്ടെ . എന്തായാലും അതിന്‍റെ ചീത്ത കേൾക്കാൻ ബാക്കിയുണ്ട്!
രക്ഷപെടാൻ അമ്മയുടെ മുന്നിൽ നിന്ന് പെട്ടന്ന് മാറിയപ്പോ ബാക്കിലുണ്ട് ശാരധാമ്മ ഹാളിലേക്ക് കേറാതെ അമ്മയുടെ എന്നോടുള്ള ചീത്തയും കേട്ട് പേടിച്ചു നിക്കുന്നു.