“ഹലോ മോനെ… പോയോ. ..” ചീവീടിന്റെ ശബ്ദവും,വാതിൽ ലോക്ക് വീഴുന്ന ശബ്ദവും കഴിഞ്ഞപ്പോ നസീമത്ത മെല്ലെ ചോദിച്ചു.
“ഹലോ ..ഞാൻ ഇവിടെയുണ്ട്..എങ്ങട്ടാ ഓടിയെ നസീമത്ത ? ഒളിച് നിക്കാൻ പോയതാണോ?” ഞാൻ സംശയം കാട്ടി. അപ്പുറത്ത് നിന്ന് ചെറിയ ചിരി.
“മം ഇയ്യ് കണ്ട് പിടിച്ചല്ലേ..?.”
“ പിന്നേ…”
“ഹിബ സിനിമ കാണാണ്. ന്നാലും അവിടന്ന് വിളിക്കാൻ ഇനിക്കി പേടിയാ….അതോണ്ട് ഞാൻ ബാത്‌റൂമിലേക്ക് പോന്നു.“ താത്തയുടെ സംസാരത്തിൽ നിന്നും പേടി ശെരിക്ക് മനസിലാക്കാം.സ്വകാര്യവും പറയുന്ന പോലെയാണ് താത്തയുടെ പറച്ചിൽ.
” ഏയ്യ് പേടിക്കൊന്നും വേണ്ടാ…ന്നാലും ഒന്ന് സൂക്ഷിച്ചോട്ടോ..അമ്മയും ചേച്ചിയും കാണാതെ ഒളിച് നിന്നാ ഞാനും വിളിക്കുന്നത്. “ധൈര്യം കൊടുക്കണേലും ചുറ്റിനാരും ഇല്ലാന്ന് ഞാൻ ഉറപ്പ് വരുത്തി.
” അയ്യോ..തമ്പുരാട്ടിയുണ്ടോ അവിടെ?“ അപ്പുറത്ത് പേടി.
”പിന്നല്ലാതെ..നേരത്തെ നസീമത്ത വിളിച്ചപ്പോ ഫോൺ ആരുടെ മുന്നിലായിരുന്നൂന്ന് അറിയോ? “
”റബ്ബേ…അമ്മയുടെ മുന്നിലാ…?.“ നസീമത്ത അവിടന്ന് എരു വലിച്ചു.
” അതേന്നെ…ഭാഗ്യത്തിന് അമ്മ എടുക്കൊന്നും ചെയ്തില്ല…ആദ്യം ഫോൺ ചേച്ചിയുടെ കയ്യിലായിരുന്നു പിന്നേ അമ്മയുടെ മുന്നിലുമെത്തി..ചേച്ചി ഒരു വട്ടം വിളിക്കേം ചെയ്തല്ലോ? “ഞാൻ സംശയമിട്ടു.
”പടച്ചോനെ!!!….“ ആ ശബ്‌ദം വിറച്ചു ”സോറി ട്ടോ…ഒക്കെന്‍റെ മണ്ടത്തരാ..ഇയ്യെന്നോട് പറയാതെ പോയപ്പോ,കാണാതായപ്പോ ഇക്കൊരു സങ്കടം പോലെ, പിന്നെ അങ്ങാടിയിൽന്ന് മോൻ കച്ചറണ്ടാക്കിന്ന് അപ്പുറത്തെ സിന്ധു വന്നു പറഞ്ഞപ്പോ ന്റെ ചങ്ക് പിടഞ്ഞു ന്താ പറ്റിയെന്ന് അറിയാൻ വേണ്ടി വിളിച്ചു പോയതാ..മോൻ എടുത്തില്ല.പിന്നേ ഇങ്ങട്ട് വിളിച്ചപ്പോ ഞാൻ കണ്ടതുമില്ല.അതോണ്ടാ വീണ്ടും വിളിച്ചേ…ബുദ്ധിമുട്ടായി ല്ലേ മോന്? “ കേട്ടത് വിശ്വസിക്കാൻ എനിക്കിരു പ്രയാസം. പാവമാണെന്നു അറിയാം. എന്നാലും ഇത്രേം പാവമാണോ ഈ പെണ്ണ്?