ലിവിങ് റൂമിലേക്ക് ഞാൻ കേറി,കേറീല്ല എന്നുള്ള സ്ഥിതി വന്നപ്പോ എവിടന്നില്ലാതെ ഒരു രൂപം പുറത്തെ വാതിൽക്കൽ!. തമ്പുരാട്ടിയുടെ എൻട്രി.എന്ത് നല്ല സമയം, ഇത്രേം ടൈമിംഗ് വേറെ ആർക്കേലും ണ്ടാവോ? . ആ സാരിയുടെ തുടക്കം മാത്രമേ ഞാൻ കണ്ടുള്ളു ഒറ്റ നോട്ടമേ നോക്കാൻ കിട്ടിയുള്ളൂ. അപ്പോഴേക്ക് പേടിച്ച് ഞാൻ തിരിഞ്ഞു ഓടി സ്റ്റെപ് കേറി പാതി വഴിയിൽ നിന്നു. എന്താപ്പോ ചെയ്യാ.ടെൻഷൻ ആയിട്ട് വയ്യ! വന്നത് നസീമതാത്തയുടെ കാൾ ആവല്ലേന്നുള്ള പ്രാർത്ഥന മാത്രം.
തമ്പുരാട്ടി ഇപ്പോ ആ ഫോൺ കാണും ഉറപ്പ്! !! എടുത്ത് നോക്കുവോ? ??കയ്യും കാലും തളർന്നിട്ടു വയ്യ.
റിങ് നിന്ന് ഹലോന്ന് അമ്മയുടെ വായിൽ നിന്ന് കേൾക്കല്ലേന്ന് ഞാൻ വല്ലാണ്ട് ആഗ്രഹിച്ചു. വല്ലാണ്ട്!! കാത് കൂർപ്പിച്ചു നിന്നെങ്കിലും ഒന്നുമുണ്ടായില്ല. ഭാഗ്യം! താഴെയിലൂടെ അമ്മയതാ ലിവിങ് റൂമിൽ നിന്ന് റൂമിലേക്ക് പോകുന്നു. എന്‍റെ ഫോണിപ്പോഴും ലിവിങ് റൂമിൽന്ന് കരയുന്നുണ്ട്.
ഇനി ചേച്ചിയെന്‍റെ കള്ളത്തരം കണ്ട് പിടിച്ചാലും പ്രശ്നല്ല! മുന്നിൽ അമ്മ വരരുതേന്ന് പ്രാർത്ഥിച്ചു ഓടിപ്പോയി,കരച്ചിൽ നിർത്തിയ ഫോൺ എടുത്തു ഞാൻ വരാന്തയും കടന്നു മുറ്റത്തേക്ക് ഓടി.
ഇരുട്ടുള്ള ഒരു സൈഡിൽ,വരാന്തയിൽ നിന്നോ, റൂമിലെ ജനലുകൾ വഴിയോ, ഇനിയിപ്പോ വേറെ എവിടന്നായാലും നോക്കിയപ്പോലും എന്നെ കണ്ടുപിടിക്കാൻ അത്ര എളുപ്പം കഴിയാത്ത സ്ഥലത്തു തന്നെ നിന്നു. എന്നാലും അമ്മയോ ചേച്ചിയോ ഇല്ലെന്ന് ഉറപ്പാക്കാൻ ഞാൻ വീണ്ടും ചുറ്റിനും നോക്കി. അനുഷേച്ചി എന്തൊക്കെ കുരുത്തക്കേടാ ഫോണിൽ കാണിച്ചു വെച്ചേന്ന് നോക്കണലോ! കാൾ ലിസ്റ്റ് പെട്ടന്ന് നോക്കി