തമ്പുരാട്ടി 4 [രാമന്‍]

Posted by

മനസ്സിനുള്ളിലെ രോദനം കേട്ടപോലെ, വളഞ്ഞു ഒളിഞ്ഞു നോക്കണ എന്‍റെ നിൽപ്പ് വളരെ കൃത്യമായി അനുഷേച്ചി ഒറ്റ സെക്കന്റ്‌ കൊണ്ട് കണ്ടു പിടിച്ചു.നീ അവിടെയുണ്ടെന്നു എനിക്കറിയാമെന്ന് പറയണ പോലത്തെ നോട്ടം കണ്ട് വാ പൊളിഞ്ഞു പോവണ്ടതാണ്! അമ്മയെ ഒളിഞ്ഞു നോക്കുമ്പോ അമ്മ കണ്ട് പിടിക്കണ പോലെ തലയ്ക്കു ചുറ്റും ചേച്ചിക്കും കണ്ണുണ്ടോന്നുള്ള ചിന്തായി മനസ്സിൽ. ഇല്ലേൽ ചേച്ചി പറഞ്ഞപോലെ ഞങ്ങൾക്ക് ഒരു ഹൃദയമാണോ? എന്ത് കുന്തയാലും പിണക്കം മാറ്റാനും ആ ഫോണൊന്ന് നൈസ് ആയി വാങ്ങി എടുക്കാനുമുള്ള തുടക്കമെന്ന നിലയിൽ,അനുഷേച്ചിയോട് ഞാൻ ചിരിച്ചു കാട്ടി.ചേച്ചി മൈൻഡ് ചെയ്തില്ല . തല വെട്ടിച്ചു കളഞ്ഞു.ഒരു ചിരിപോലും തരാതെ എന്നെ അവോയ്ഡ് ചെയ്യാൻ എഴുന്നേറ്റ് ഡൈനിങ് റൂമിലേക്ക് പോയി. “ശരദാമ്മേ….” ചേച്ചിയുടെ വിളിയും അങ്ങു റൂമിൽ നിന്ന് കേട്ടു.

ചേച്ചിയുടെ അവോയ്ഡിങ് ഒരു പ്രശ്നമാണേലും,ഇപ്പോ മാനത്തിന്‍റെ പ്രശ്നമല്ലേ  വലുത്? . എന്ത് വില കൊടുത്തും ഫോൺ കയ്യിലാക്കണം .

രണ്ട് സ്റ്റെപ്പും കൂടെ ചാടി ഇറങ്ങി ഞാൻ സോഫയിലേക്ക് നോക്കി. പഴയ വീട് ആയത് കൊണ്ട് തന്നെ ലിവിങ് റൂം വേറെയും സ്റ്റെയർ  വേറെയുമാണ്. റൂമുകളിലേക്കുള്ള ആക്സെസ്സിലാണ് സ്റ്റെയർ എന്നാലും സ്റ്റെയർ നിന്ന് നോക്കിയാൽ ലിവിങ് റൂമിന്‍റെ കുറച്ചു ഭാഗം കാണാം.

ഭാഗ്യം!! ഫോൺ സോഫയിൽ വെച്ചാണ് ചേച്ചി പോയത്.പിന്നെയൊരു ഓട്ടമായിരുന്നു.ലിവിങ് റൂമിന്‍റെ വാതിൽക്കൽ വരെ ! പെട്ടന്ന് സോഫയിലെ ഫോൺ തെളിഞ്ഞു. ഐഫോൺന്‍റെ റിങ് ടോൺ റൂമിൽ എന്നുമില്ലാത്ത ഒച്ചയിൽ വൈബ്രേഷനോടെ മുഴങ്ങി.എന്‍റെയീശ്വരാ…ഒച്ചയുണ്ടാക്കല്ലേ നായിന്‍റെ മോനേന്നായിരുന്നു മനസ്സിൽ വന്നത് .

Leave a Reply

Your email address will not be published. Required fields are marked *