തമ്പുരാട്ടി 4 [രാമന്‍]

Posted by

അല്ലേലിപ്പോഴെന്താ ഒരു ഗതിയുമില്ലാത്ത പാവം മരുമോളെയും, ഒന്നുമാറിയാത്ത കുട്ടിയെയും എറിക്കിവിട്ട മനസ്സല്ലേ,സ്വന്തംമോനെ പടിയടച്ച് പിണ്ഡംവെച്ച തള്ളയല്ലേ? ഭർത്താവ് മരിച്ചപ്പോ കാലിൽ കാൽ കേറ്റി വെച്ച് ചത്തവരെ കത്തിക്കണം,ഇല്ലേൽ കുഴിച്ചിടണം എന്ന് പറഞ്ഞ സ്ത്രീക്ക് മോളോട് മാത്രം എന്തിന് പ്രത്യേക സ്നേഹം. ? വീണ്ടും കൊല്ലാൻ കൊടുക്കാവും!

“മോൻ എവിടെയായിരുന്നു?” കലി കേറിയങ്ങ് പരകോടിയിൽ എത്തിയിരുന്നു.ആ അമ്മായിയമ്മ തള്ള എന്‍റെ ശ്രെദ്ധ തിരിച്ചു.

“അനുഷേന്‍റെ കൂടെ പോയീന്നമ്മ പറഞ്ഞപ്പോ,വരുമ്പോ മോളുടെ കൂടെ ണ്ടാവൂന്ന് കരുതി” അമ്മയെയും എന്നേയും നോക്കി തള്ള വീണ്ടും ഇളിച്ചു. ഒരു കാലൻ ചിരി പോലെയെനിക്കത് തോന്നി.

“നിന്നെ കാണാതെ പോവേണ്ടി വരൂന്ന കരുതിയെ“ അമ്മായപ്പന്‍റെ വക ബാക്കി.ദേഷ്യം കൊണ്ട് ഞാനൊരു നിമിഷം കണ്ണടച്ച് നിന്നു. ഞാൻ വരുന്ന മുന്നേ ചേച്ചിയേം കൊണ്ട് പോവേണ്ടി വരൂന്നല്ലെ പറഞ്ഞതിന് അർത്ഥം. ഞാനെങ്ങാൻ വരാൻ വൈകിയിരുന്നേൽ? ചേച്ചി പോയാൽ!!! നെഞ്ചിനുള്ളിൽ നിന്നെവിടെ നിന്നോ നോവുന്നു. ആലോചിക്കാൻ വയ്യ.!!

“അനുഷേച്ചിയെവിടെ?”റൂമിൽ കണ്ണോടിച്ചു ഞാനമ്മയോട് ചോദിച്ചു.എന്‍റെ ശബ്‌ദം കുറച്ചു പരുക്കനായിരുന്നു.അത് ദേഷ്യം കൊണ്ടും,സങ്കടം കൊണ്ടുമായിരുന്നു.

ചേച്ചിയെ തിരഞ്ഞവരുടെ നടുവിലൂടെ ഉള്ളിലേക്കു പോകാൻ നേരം,ആ തള്ള വീണ്ടുമെന്നെ തടഞ്ഞു. ഇരിക്കുന്ന അമ്മയുടെ തൊട്ട് മുന്നില്‍ നിന്ന് ഞാനവരെ വീണ്ടും നോക്കി.

“മോനെ.!! അവരു കുറച്ച് സംസാരിക്കാൻ മോളിലേക്ക് കേറിയതാ… ഇപ്പോങ്ങട്ട് പോണ്ട!!.” ഞാൻ ഞെട്ടി.അപ്പൊ കൊല്ലാൻ നോക്കിയ ആളും വന്നിട്ടുണ്ടോ?  “അവർ ഭാര്യേം ഭർത്താവും വെഷമങ്ങളെല്ലാം പറഞ്ഞത് തീർക്കട്ടെ,എന്നിട്ടേ ഞങ്ങളിവിടുന്ന് പോന്നുള്ളൂ ”തള്ളയും,തന്തയും ചിരിച്ചു. എനിക്ക് നെഞ്ചിൽ ആണിയടിച്ച പോലെ തോന്നി.അമ്മ മാത്രമാണ് ഇവർ ഇവിടെ വന്നതിന്‍റെ കാരണമെന്ന് തോന്നിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *