അയ്യോ…ഇനിയെങ്ങാൻ നസീമതാത്ത അതിലേക്ക് വിളിച്ചാലോ? ചേച്ചി എടുത്ത് നോക്കിയാലോ? ഞാനാണെന്ന് കരുതി താത്ത സ്നേഹത്തോടെ പേര് മാറ്റി വിളിച്ചാൽ തീർന്നു. ഇനിയിപ്പോ വിളിച്ചു കാണുമോ? പെട്ട് പെട്ട് പെട്ട്.മനസ്സിൽ ടെൻഷൻ സ്വിച്ച് ഇട്ടപോലെ ആളിക്കത്തി.
എങ്ങനെയെങ്കിലും ഫോൺ വാങ്ങണമെന്നുള്ള ബോധം തലയിലുദിച്ചപ്പോഴേക്കും.ഓടി ഞാൻ സ്റ്റെയർ ഇറങ്ങി .സ്പീഡ് എന്‍റെ കാലിനുണ്ടേലും, പട പാടാന്ന് ശബ്‌ദം ഉണ്ടാക്കാതെയാണ് ഇറങ്ങി വന്നത്.
ഒച്ചയും വിളിയുമുണ്ടാക്കി വരുന്നത് കണ്ട്,കള്ളത്തരം അനുഷേച്ചി പിടിച്ചാലോ? ഇനിയിപ്പോ ചെന്ന് പെടുന്നത് അമ്മയുടെ മുന്നിലാണെങ്കിലോ. അമ്മയെ ആലോചിച്ചപ്പോ എന്‍റെ ഉള്ള സ്പീടും കുറഞ്ഞു .ഏട്ടത്തിയുടെ പ്രശ്നത്തിന്‍റെ സംഭാവന,അമ്മയുടെ കയ്യിൽ നിന്ന് കൈപ്പറ്റിയിട്ടില്ല.കേറി മുന്നിൽ ചെന്ന് കൊടുത്താ ചെലപ്പോ അടി കൂടെ കിട്ടും.
പാതി സ്റ്റെപ് കഴിഞ്ഞു ഞാൻ ശ്രദ്ധിച്ചും കണ്ടുമാണ് അടുത്ത സ്റ്റെപ്പുകൾ വെച്ചത്.മൂന്നാല് സ്റ്റെപ് ബാക്കിയുണ്ടെകിലും,ഞാൻ ഏന്തി വലിഞ്ഞു ചുറ്റും തമ്പുരാട്ടിയുണ്ടോന്ന് നോക്കി. കാണുന്നില്ല എന്നാലും പേടിയോടെ വീണ്ടും നോക്കി.
ഹാൻഡ് റെയിൽ വയർ അമർത്തി താഴോട്ട് നോക്കിയപ്പോ അനുഷേച്ചി ലിവിങ് റൂമിൽ സോഫയിൽ ഇരിക്കുന്നുണ്ട്. ഇപ്പോഴുമാ മുഖം തെളിഞ്ഞിട്ടില്ല.എന്തോ ആലോചിക്കാണ് പെണ്ണ്. കെട്ടിയ കയ്യിൽ എന്‍റെ ഫോൺ കണ്ടപ്പോ ചങ്ക് വീണ്ടും ഇടിച്ചു. ഈശ്വരാ കാൾ വന്നിട്ടുണ്ടാവല്ലേ! ഇനി വരേം ചെയ്യല്ലേ! അവിഹിതം പൊക്കിയ തീർന്നു. ഇനിയത് ചേച്ചി അമ്മയോട് കൂടെ പറഞ്ഞ റോഡ് റോളറിന്‍റെ അടിയിൽ കിടന്നു ചാവണതാണ് നല്ലത്! അതാവുമ്പോ പെട്ടന്ന് തീരും. അമ്മയാണേൽ ഇഞ്ച് ഇഞ്ചായേ കൊല്ലു.