“ട്രിക്ക് ഒക്കെ ചേച്ചി ചേച്ചിയുടെ കയ്യിൽ വെച്ചാ മതി. കണ്ടവന്‍റെ അടിയും വാങ്ങി മോങ്ങി നിന്നതല്ലേ? ചേച്ചിയാര അവന്‍റെ അടിമയാണോ..പറയുന്നതൊക്കെ കേട്ട് കരഞ്ഞോണ്ട് തലകുനിച്ചു നിക്കാൻ. വരുന്നില്ലാന്ന് വാ തുറന്ന് പറഞ്ഞാലെന്താ?.തല്ലിയപ്പോ തിരിച്ചൊന്നു കൊടുത്താലെന്താ.ഒന്നും ചെയ്യൂല്ല!! എന്നിട്ടിപ്പോ എന്‍റെടുത്ത് വന്നു ഞാൻ ക്വട്ട്യോനെ തല്ലിയതിനു കുറ്റം ല്ലേ? ?…പൊയ്ക്കൂടായിരുന്നോ ന്നാ കൂടെ…“ വായിൽ തോന്നിയത് ഞാൻ അങ്ങു പറഞ്ഞു.ചേച്ചിയെ വിഷമിപ്പിക്കനല്ല. തല്ലും കൊണ്ട് അവന്‍റെ മുന്നിൽ നിൽക്കണ,ചേച്ചിയുടെ കരച്ചിൽ മുന്നിൽ ഇപ്പോഴും ഉള്ളതുകൊണ്ട് മാത്രം.
തലയിൽ എന്‍റെ മുടിയിൽ തലോടികൊണ്ടിരുന്ന അനുഷേച്ചി ഞാൻ ഇത് പറഞ്ഞതും തലോടങ്ങു നിർത്തി.ഒരനക്കവും ചേച്ചിയുടെ ഭാഗത്തുനിന്ന് പിന്നെ ഉണ്ടായില്ല. പെണ്ണെന്തേലും പറയും എന്ന് കരുതി ഒരു രണ്ട് മൂന്ന് മിനുട്ട് ഞാൻ കാതോർത്തു നിന്നു. ചേച്ചിയൊന്നും പറഞ്ഞില്ല.
ഉള്ളിലുണ്ടായിരുന്നു ദേഷ്യം പെട്ടന്നങ്ങണഞ്ഞു. എന്നോട് പിണങ്ങിയോ? അല്ലേൽ കരയാണോ ബാക്കിൽ കിടന്നു? കരച്ചിലൊന്നും കേൾക്കുന്നുമില്ല! ഞാൻ ഇത്തിരി നേരം കൂടെ ചേച്ചിയുടെ ഭാഗത്തുനിന്ന് എന്തേലും നീക്കം ഉണ്ടാവുമെന്ന് കരുതി കാത്തുനിന്നു. പെട്ടന്ന് ചേച്ചി ബെഡിൽ നിന്ന് ഊർന്ന് ഇറങ്ങുന്ന കേട്ടു. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്ക് ചേച്ചി എഴുനേറ്റിരുന്നു. എന്നോട് തെറ്റി പോവാണ് കള്ളി.
“അനുഷേച്ചി……പോവല്ലേ. ..” പിണക്കം വിട്ട് ചെറു ചിരിയോടെ കിടന്നു കൊണ്ട് തന്നെ ഞാനാ കൈ പിടിക്കാൻ നോക്കി. ദുഷ്ട കൈ മാറ്റി കളഞ്ഞു. പുറത്തെ ബൾബിന്‍റെ വെളിച്ചം വാതിൽപ്പടി വരെ നിറഞ്ഞു നിൽക്കുന്നുണ്ട് അതിലേക്ക് കേറി ചേച്ചി റൂമിൽ നിന്ന് ഇറങ്ങി പോയി!