ചോദ്യം കേട്ട അനുഷേച്ചിയുടെ മുഖത്തു ഒരു ക്രൂരമായ ചിരി വന്നു നിറഞ്ഞു. മുറ്റം നിറയെയുള്ള ആളുകൾ എല്ലാരും, കൂടെ യാചിച്ചു നിൽക്കുന്ന തെണ്ടികളും അനുഷേച്ചി എന്ത് പറയും എന്ന് കേൾക്കാൻ കാത്തിരുന്നു.
“പൊയ്ക്കോട്ടെ അമ്മേ,…..വിട്ടേക്ക്…” ചെറിയ ചിരിയോടെ ചേച്ചി പറഞ്ഞു.എന്‍റെ ചേച്ചിക്ക് അതേ പറയാന്‍ കഴിയൂ എന്നറിയാമായിരുന്നു.തമ്പുരാട്ടിയെ പോലെ അത്ര ദുഷ്ടയൊന്നുമല്ല. ചന്ദ്രനോട് അമ്മ കൈ കൊണ്ട് എന്തോ കാണിച്ചു കാണണം.വന്ന ജനക്കൂട്ടം മാറി കൊടുത്തു.കിട്ടിയ ജീവനും കൊണ്ട് വന്നവരോടി.
ചന്ദ്രനും വന്ന ആളുകളും മെല്ലെ ഇറങ്ങി പോകുന്നത് ഞങ്ങള്‍ നോക്കി നിന്നു. ആശ്വാസം കൊണ്ട് ഞാൻ ശ്വാസം വലിച്ചു വിട്ടു ചേച്ചിയെ നോക്കി .ഇത്രനേരം കരുത്തോടെനിന്ന അനുഷേച്ചി വീണ്ടും കരഞ്ഞു.പക്ഷെ ചേച്ചിയുടെ അടുത്ത നീക്കം കണ്ട് ഞാൻ ഞെട്ടി. വരാന്തയിൽ നിന്ന് ഓടി, ഇരിക്കുന്ന തമ്പുരാട്ടിയെ കെട്ടിപിടിച്ചു ചേച്ചിയാ സുന്ദര കവിളത്തു ഉമ്മകൊടുത്തു കരഞ്ഞു.
തമ്പുരാട്ടിയുടെ എടുത്ത് ഇതൊക്കെ നടക്കുവോന്നുള്ള സംശയമുള്ളോണ്ട് ചേച്ചിയുടെ ഈ പ്രവര്‍ത്തിയില്‍ ഞാനൊന്നു പകച്ചെങ്കിലും. അമ്മ ബുദ്ധിമുട്ട് ഒന്നും കാണിച്ചില്ല ,ചേച്ചിയെ സ്നേഹപൂർവ്വം തിരിച്ചു കെട്ടിപ്പിടിച്ചതേയുള്ളു.
അതെനിക്ക് കുറച്ചു അസൂയ കൂടെ ഉണ്ടാക്കിവെച്ചു . അമ്മപെണ്ണിന്‍റെ ഓമന കവിളിലാണ് ചേച്ചി ഉമ്മ വെച്ചത്? എനിക്കും കൊടുക്കാന്‍ നല്ല കൊതിയുണ്ട്.പക്ഷെ നടക്കൂല്ലല്ലോ. ആ വെണ്ണക്കട്ടി ശരീരത്തിൽ കെട്ടിപ്പിടിച്ചങ്ങു സുഖിക്കാണ് അനുഷേച്ചി?. ഇപ്പൊ വിടും ഇപ്പൊ വിടുമെന്ന് വിചാരിച്ചെങ്കിലും വിടണില്ല. ചേച്ചിപെണ്ണ് കെട്ടിപിടിച്ചു കരയന്നെ കരയ.തമ്പുരാട്ടി ആണേൽ അതിനൊത്ത് തുള്ളാൻ ചേച്ചിയുടെ തലയിൽ മെല്ലെ തലോടുന്നുമുണ്ട്. എന്നാലും പാവം തോന്നിപ്പോയി എത്ര നാളത്തെ ചേച്ചിയുടെ ഒരാഗ്രഹാണ് അമ്മയെ ഇങ്ങനൊന്ന് കെട്ടിപ്പിടിക്കാന്നുള്ളത്. അത്രേം സന്തോഷായിക്കാണും!!