തമ്പുരാട്ടി 4
Thamburatti Part 4 | Author : Raman
[ Previous Part ] [ www.kkstories.com ]
കുറേ കാലമായതിന്‍റെ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്.എന്നാലും എഴുതി പൂര്‍ത്തിയാക്കാണമെന്നു തോന്നി എഴുതിയതാണ്,കുറച്ചേയുള്ളൂ എന്നാലും ബാക്കി അഭിപ്രായം കേട്ടിട്ട് എഴുതാമെന്നു വിചാരിക്കുന്നു,മോശാണേല്‍ കൂടുതല്‍ എഴുതി ബുദ്ധിമുട്ടിക്കണ്ടല്ലോ.ഇത്രേം കാലം വൈകിയതിന് സോറി.
“ഹാ…..മോന് വന്നോ….” ആ സ്ത്രീ പല്ലിളിച്ചു കാട്ടി. എവിടെയോ കണ്ട പരിചയമുണ്ട്.ഞാനൊന്നു കൂടെ ചികഞ്ഞപ്പോ ഓർമ കിട്ടി. അനുഷേച്ചിയുടെ അമ്മായിയമ്മ. അപ്പുറത്ത് അമ്മായിയപ്പനും. എന്‍റെ നെഞ്ചിടിച്ചു.വിശ്വാസം വരാതെ,ഞാൻ അമ്മയെ നോക്കി
“അനുഷയെ കൂട്ടികൊണ്ടു പോവാന്‍ വന്നതാ…” അമ്മ അവര്‍ കേള്‍ക്കേ പറഞ്ഞു. ഞാൻ തകർന്നു പോയി. എന്‍റെ കണ്ണിൽ ഇരുട്ട് കേറുന്നപ്പോലെ തോന്നി.
ഒന്നും മനസ്സിലാവാതെ ഞാൻ അമ്മയെ തന്നെ ഒന്നൂടെ നോക്കി.എന്‍റെയീ ഞെട്ടൽ കണ്ടന്നപ്പോലെ ആ അമ്മായിയപ്പന്‍റെയും,ഭാര്യയുടെയും നോട്ടം മുഖാമുഖമാവുന്നതു ഒറ്റനോട്ടത്തിൽ കണ്ടു.
രാവിലെ ചേച്ചിയോട് അമ്മ ഒറ്റക്ക് സംസാരിച്ചത് ഇതിന് വേണ്ടിയായിരുന്നോ? കൊല്ലാൻ നോക്കിയ ആ കാലന്‍റെ വീട്ടിലേക്ക് ,വീണ്ടും സ്വന്തംമോളെ പറഞ്ഞ് വിടാൻ. എന്‍റെ മുഖത്തു നല്ല പുച്ഛഭാവം വന്നു കാണും.അമ്മയെന്നെ തന്നെ ഉറ്റുനോക്കുന്നത് കണ്ടു.
എന്തൊക്കെയായിരുന്നു പറച്ചിൽ! സ്വന്തം മോളെ മനസ്സിലാക്കാതെയിരിക്കാൻ എന്‍റെ നെഞ്ച് കല്ലൊന്നുമല്ല. ഞാനുമൊരു പെണ്ണാണ്. സ്വന്തം വീട്ടിലേക്ക് വന്ന ഞാനെന്താ അവളെ കൊന്ന് കുഴിച്ചു മൂടുമോ,എന്നൊക്കെ പറഞ്ഞത് ഉണ്ടാക്കിയ തമ്പുരാട്ടിയാണ് കൊല്ലാൻ നോക്കിയ നായിന്‍റെ തന്തേനേം,തള്ളേനേം സൽക്കരിച്ചു സ്വീകരിച്ചു ഇരുത്തി ഇളിക്കുന്നത്.