അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Posted by

റോഡിലെ കാഴ്ച്ചകൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആൽബിയുടെ കണ്ണ് കാറിന്റെ റിയർ വ്യൂ ഗ്ലാസിൽ ഉടക്കിയത്,
ഒരു റെഡ് കളർ പജീറോ തങ്ങളെ ഫോളോ ചെയ്യുന്നു, അന്നൊരിക്കൽ താൻ കണ്ടിരുന്ന അതേ റെഡ് കളർ പജീറോ,
ഒരു നിമിഷം അവൻ തിരിഞ്ഞു നോക്കി അത് തങ്ങളെ ഫോളോ ചെയ്യുകയാണെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തി,
” ശിവ ഞാൻ ഒരിക്കൽ പറഞ്ഞില്ലെ, ഒരു കാർ നമ്മളെ ഫോളോ ചെയ്തിരുന്നുവെന്ന് അതേ കാർ തന്നെ ഇപ്പോഴും പുറകെയുള്ളത് പോലെ എനിക്ക് തോന്നുന്നു…”
ആൽബിയുടെ സംസാരം കേട്ടതും ശിവയും ഭഗത്തും ഒരുപോലെ പുറകോട്ട് തിരിഞ്ഞു നോക്കി,
‘ശരിയാണ് ഒരു കാർ തങ്ങളുടെ പിറകെ തന്നെയുണ്ട് ‘
ശിവ ഭഗത്തിനെ നോക്കി കണ്ണിറുക്കിയതും ഭഗത്തിന്റെ കാൽ ആക്സിലേറ്ററിലേക്ക് അമർന്നു, വാഹനം കുറച്ചുകൂടി സ്പീഡിൽ മെയിൻ റോഡിൽ കൂടി ഓടിക്കൊണ്ടിരുന്നു,

അടുത്ത ട്രാഫിക്കിൽ നിന്നും ഒരു വളവ് തിരിഞ്ഞ് മുന്നോട്ട് പോയതും പെട്ടെന്ന് ആ കാർ പുറകിൽ നിന്നും അപ്രത്യക്ഷമായി,
ശിവാ ഇടക്കെല്ലാം ഗ്ലാസിൽ കൂടി പജെറോ തങ്ങളുടെ കൂടെ തന്നെയുണ്ടോ എന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
ശിവയെ എന്തോ ഒരു തരം വല്ലാത്ത ടെൻഷൻ ബാധിക്കാൻ തുടങ്ങിയിരുന്നു,
മെയിൻ ടൗണിൽ നിന്നും ആളൊഴിഞ്ഞ ഹൈവേയിലേക്ക് കേറി വാഹനം മുന്നോട്ട് ഓടിക്കൊണ്ടിരുന്നു

പെട്ടെന്ന് പുറകിൽ നിന്നും രണ്ടു വാഹനം അവരുടെ പുറകെ വന്നു ചേർന്നു ഷെവർലേറ്റിന്റെ സബർബൻ എസ് യൂ വികൾ ആയിരുന്നു രണ്ടു വാഹനവും,
ആ കാറുകൾ പൊതുവേ ആരാണ് യൂസ് ചെയ്യുന്നത് എന്ന് ശിവയ്ക്ക് ആദ്യമേ അറിയാമായിരുന്നതിനാൽ അവൻ ഭഗത്തിനു കൈ കൊണ്ട് നിർദേശം നൽകിയതും ഭഗത്ത് സ്പീഡ് കൂട്ടിയെടുത്തു,

Leave a Reply

Your email address will not be published. Required fields are marked *