ഞാൻ അതും കഴിച്ചിട്ട് ഫോൺ എടുത്ത് നോക്കി. ഡാറ്റാ ഓൺ ആക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു വാട്സ്ആപ്പ് “ഹായ്”മെസ്സേജ്.
ഞാൻ നമ്പർ സേവ് ആക്കാതെ ഇട്ടതുകൊണ്ടാണോ എന്ന് അറിയില്ല പ്രൊഫൈൽ പിക്ചർ ഒന്നും കണ്ടില്ല.
“ഹായ്,”
“മനസ്സിലായോ എന്നെ?”
“ആരാന്ന് പറയാതെ എങ്ങനെ അറിയാൻ.”
“പിന്നെ എന്താ തിരിച്ചു ഹായ് പറഞ്ഞേ?”
“അത് ഒരു മാന്യത അല്ലെ??. ഒന്നുകിൽ പേരോ അല്ലെങ്കിൽ എവിടാ വച്ച പരിചയം എന്തെങ്കിലും പറഞ്ഞാലല്ലേ അറിയൂ…”
ആ മെസ്സേജ് സീൻ ആക്കിയിട്ട് പോയി. പിന്നെ മെസ്സേജസ് ഒന്നും വന്നില്ല. ഞാനും അതുവിട്ടു.യൂട്യൂബിൽ നോക്കിയിരുന്നപ്പോൾ വെറുതെ ഒരു ത്രിൽ. വാട്സ്ആപ്പ് തുറന്ന് അതിൽ ഒരു കോൺടാക്ട് . “ഗൗരി”. അവളുടെ ചാറ്റ് തുറന്നു. അവസാനമായി വഴക്കുണ്ടാക്കിയാണ് പോയത്. അവളുടെ കൂടെ ടോപ് വാങ്ങിക്കാൻ വിളിച്ചു. ഞാൻ പോയില്ല. അന്ന് ഞാനും ടീം ലീഡുമായിട്ട് വഴക്കായിട്ട് ഇരുന്നപ്പോഴാ ഇവളുടെ കൊഞ്ചൽ. എനിക്ക് ആകെ പൊളിഞ്ഞു. എന്തൊക്കെയോ വിളിച്ചുപറഞ്ഞു. തിരിച്ചൊന്നും പറയാതെ ഫോൺ വച്ചിട്ട് പിണങ്ങി പോയി.
ഗൗരിയെ ഞാൻ പരിചയപ്പെടുന്നത് ജോലിയുടെ ഭാഗമായി എനിക്ക് തന്നിട്ടുള്ള ലിമിറ്റിൽ നിന്നും കുറച്ചുമാറി ഞാൻ പോയി കണ്ടൊരു ഡോക്ടറിന്റെ ക്ലിനിക്‌ലെ റീസെപ്റ്റിണിസ്റ് ആണ്.
ഞാൻ ഡോക്ടറെ കാണാൻ അകത്തുകയറി. സംസാരിച്ചു ഇരുന്നപ്പോൾ പുള്ളിക്ക് തോന്നിക്കാണും ഇവൻ ജനുവിൻ ആണെന്ന്. ഡോക്ടർ എന്നോട് പറഞ്ഞു റീസെപ്ഷനിൽ പോയി ഗൗരിയോട് പറഞ്ഞാൽമതി ഓഡർ എടുത്തോ എന്ന്.
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഓഡറും കിട്ടും ഒരു സുന്ദരികൊച്ചുമായി സൊള്ളുവും ചെയ്യാം.