അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മയുടെ അനുജത്തിയും മോളും കൂടി വീട്ടിൽ വന്നത്, മുറ പറഞ്ഞാൽ എൻ്റെ കുഞ്ഞമ്മയും, അനുജത്തിയും.
അവർ രണ്ടു ദിവസം നിൽക്കാനും കൂടിയാ വന്നത്,
എന്നെ കണ്ടതും കുഞ്ഞമ്മ പറഞ്ഞു.
ഇവനങ്ങ് വർന്നല്ലോ ചേച്ചീ.
അതെ വർന്നു പക്ഷേ സ്വഭാവം ഇപ്പോഴും കൊച്ചു കുട്ടികളുടേതാ .
അമ്മയുടെ വായിൽ നിന്നും ഇതു കേട്ടതും എനിക്ക് വിഷമം തോന്നി,
എന്നാലും കുഞ്ഞമ്മ അതൊന്നും കാര്യമാക്കിയില്ലാ,
എന്നോട് ഒരു മുതിർന്ന ആണിനോടെന്ന പോലെ തന്നെയാ സംസാരിച്ചതും, പെരുമാറിയതും,
അനുജത്തിയാണങ്കിൽ ചേട്ടനെന്ന ബഹുമാനത്തിൽ എന്നോട് പഠിക്കുന്നതിൻ്റെ സംശയങ്ങളൊക്കെ ചോദിച്ചു,
ഞാനൊരല്പം ഗൗരവം അഭിനയിച്ചു കൊണ്ട് തന്നെ അവളുടെ സംശയങ്ങൾക്കൊക്കെ മറുപടി പറഞ്ഞു കൊടുത്തു.
അന്ന് അവധി ദിവസമായതിനാൽ ഞാൻ ഒരിടത്തും പോകാതെ വീട്ടിൽ തന്നെ നിന്നു, സാധാരണ വീട്ടിൽ ഞാൻ ബർമുഡ മാത്രമാ ധരിക്കുന്നതെങ്കിലും അവർ ഉള്ളതു കൊണ്ട് ഞാൻ പഴയ പാൻ്റും ടീ ഷർട്ടുമാണ് ഇട്ടിരുന്നത്.
വൈകുന്നേരമായപ്പോൾ എല്ലാർക്കും കുളിക്കണ്ടേ എന്ന് അമ്മ ചോദിച്ചു,
പണ്ട് ഞാനിവിടെ വന്നപ്പോൾ നമ്മൾ തൊട്ടടുത്തുള്ള പുഴയിൽ കുളിക്കാനായി പോയ കാര്യം കുഞ്ഞമ്മ പറഞ്ഞു,
ഇന്നത്തെ കുളി നമുക്ക് അവിടെ ആക്കിയാലോ എന്നും കുഞ്ഞമ്മ ചോദിച്ചു,
ഞാൻ ജീവിതത്തിൽ തന്നെ ഒന്നോ രണ്ടോ പ്രാവശ്യമാ അവിടെ പോയിട്ടുള്ളത്,
അമ്മ എന്നെ എവിടേയ്ക്കും ഒറ്റയ്ക്ക് വിടില്ലല്ലോ,
അതു കൊണ്ട് കുഞ്ഞമ്മ പറഞ്ഞപ്പോൾ എനിക്കും അവിടെ പോയി കുളിക്കാൻ കൊതി തോന്നി.
ഞാനും കുഞ്ഞമ്മയ്ക്ക് സപ്പോർട്ട് ചെയ്തു.