വിവാഹത്തിന്റെ ആദ്യ രാത്രി, പുതിയ വീട്ടിൽ. ചെറിയ ഒരു മുറി, ജനാലയിലൂടെ നക്ഷത്രങ്ങൾ തിളങ്ങുന്നു. തോമസ് നാൻസിടെ കൈ പിടിച്ചു, “നാൻസി, നമുക്ക് രണ്ട് മക്കൾ വേണം, പെൺകുട്ടികൾ, നിന്നെപ്പോലെ സുന്ദരികൾ.” നാൻസി ചിരിച്ചു, “അതെ, അവരെ നമുക്ക് നല്ലവരാക്കി വളർത്താം.” അങ്ങനെ അവരുടെ ജീവിതം തുടങ്ങി. നാൻസി ടീച്ചറായി ജോലി തുടർന്നു, തോമസ് സർക്കാർ ഓഫീസിൽ. രാവിലെ ഒരുമിച്ച് പ്രാർത്ഥിക്കും, ചായ കുടിക്കും, പിന്നെ ജോലിക്ക് പോകും.
സമയം കടന്നുപോയി, ആദ്യം അനു ജനിച്ചു. അത് ഒരു മഴയുള്ള രാത്രിയായിരുന്നു. ഹോസ്പിറ്റലിൽ, നാൻസി മമ്മി വേദന സഹിച്ചു ഒരു സുഖപ്രസവം നടത്തി, തോമസ് പുറത്ത് പ്രാർത്ഥിച്ചു കൊണ്ടിരുന്നു കുഞ്ഞ് ജനിച്ചപ്പോൾ, നഴ്സ് “പെൺകുട്ടി” എന്ന് പറഞ്ഞു.
തോമസ് കുഞ്ഞിനെ എടുത്തു, “എന്റെ രാജകുമാരി, നിന്നെപ്പോലെ വെളുത്ത നിറം.” നാൻസി ക്ഷീണത്തോടെ ചിരിച്ചു, “അനു എന്ന് വിളിക്കാം.” നമ്മളെ അവൾ ഡാഡിയെന്നും നാൻസി മമ്മി എന്നും വിളിക്കട്ടെ.
അങ്ങനെ വീട്ടിൽ വന്നപ്പോൾ, ബന്ധുക്കൾ വന്നു, സമ്മാനങ്ങൾ നൽകി. നാൻസി മമ്മി കുഞ്ഞിനെ മുലയൂട്ടുമ്പോൾ, പാട്ട് പാടും – “കുഞ്ഞു കുഞ്ഞു ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ…” അനു ചിരിക്കും, കൈകൾ നീട്ടും. തോമസ് ഓഫീസിൽ നിന്ന് വരുമ്പോൾ, കുഞ്ഞിനെ എടുത്ത് കളിപ്പിക്കും. “അനു മോളെ, അപ്പന്റെ പൊന്ന്.”
കുറച്ച് വർഷങ്ങൾക്ക് ശേഷം അന്ന ജനിച്ചു. അതും ഒരു സന്തോഷകരമായ ദിവസം. നാൻസി മമ്മിയെപ്പോലെ വെളുത്ത നിറം, സുന്ദരി. വീട് ഇപ്പോൾ നിറഞ്ഞു, രണ്ട് പെൺകുട്ടികളുടെ ചിരിയും കളിയും. അനു നടക്കാൻ തുടങ്ങി, അന്ന കുഞ്ഞായിരുന്നു. അങ്ങനെ തോമസിനെ ആഗ്രഹപ്രകാരം അവർക്ക് രണ്ട് പെൺമക്കൾ ജനിച്ചു. രണ്ടു പ്രസവവും സുഖപ്രസവം ആയതിനാൽ നാൻസി പ്രസവം നിർത്തിയിട്ടുണ്ടായിരുന്നില്ല.